
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. അദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി സാധ്യമാകുന്നത് എല്ലാം ചെയ്യുമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ല പ്രസിഡന്റ് വി വി രാജേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. കൂടുതല്‍ ചികിത്സയ്ക്ക് ആയി എയിംസ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് ആരായാന്‍ കേന്ദ്രമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
വി .വി .രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്
വാവ സുരേഷിന്റെ ജീവന് രക്ഷിക്കുവാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യും. സുരേഷിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് എല്ലാ ദിവസവും അറിയുന്നുണ്ടായിരുന്നെങ്കിലും ഇന്നലെ രാത്രി മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ കടുത്ത ആശങ്കയുണ്ടാക്കിയതു കാരണം കൂടുതല്‍ ചികിത്സയ്ക്കായി AIMS ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് കൊണ്ട് പോകുന്നതിന്റെ സാദ്ധ്യതകള്‍ ആരായാന്‍ കേന്ദ്രമന്ത്രി ശ്രീ മുരളീധരന്‍ജിയുമായി ബന്ധപ്പെട്ടു. തിരുവനന്തപുരത്തെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം എന്ത് സഹായവും ചെയ്യാമെന്ന് അദ്ദേഹമറിയിച്ചിട്ടുണ്ട്. ഞാനിന്ന് RMO യോട് സംസാരിച്ചപ്പോള്‍ വാവയുടെ ആരോഗ്യാവസ്ഥയില്‍ പുരോഗതിയുണ്ടെന്നും, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവിടെത്തന്നെ തുടര്‍ന്നാല്‍ മതിയെന്നും പറഞ്ഞു. എന്തായാലും വാവ സമൂഹത്തിന്റെ സ്വത്താണ്, സാധാരണ ജീവിതത്തിലേയ്ക്ക് കൊണ്ട് വരാന്‍ സാധ്യമായതെല്ലാം ചെയ്യും.
നാലു വര്‍ഷത്തോളം കാത്തിരുന്നതിനു ശേഷമാണ് വിവാഹമോചനത്തിലേക്കെത്തിയത്. അതുകൊണ്ടുതന്നെ ആ തിരിച്ചറിവോടെയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.






