
ഇസ്ലാമാബാദ്: പാക്ക് ക്രിക്കറ്റ് താരം ഉമര്‍ അക്മലിന് വിലക്ക്. പാക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ(പിസിബി) അഴിമതി വിരുദ്ധ വിഭാഗമാണ് താരത്തിന് അടിയന്തിരമായി സസ്പെന്ഷന് ഏര്‍പ്പെടുത്തിയത്. വിലക്ക് വീണതോടെ ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാന് സൂപ്പര്‍ ലീഗിലും അക്മലിന് കളിക്കാനാകില്ല.
അതേസമയം താരത്തിന് അടിയന്തിരമായി സസ്പെന്ഷന് ഏര്‍പ്പെടുത്തിയതിന്റെ കാരണം പിസിബി വെളിപ്പെടുത്തിയിട്ടില്ല. പാക്കിസ്ഥാന് സൂപ്പര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ക്വേട്ടാ ാഡിയേറ്റേഴ്സ് താരമാണ് ഉമര്‍ അക്മല്‍. അക്മലിനെതിലരെ പിസിബിയുടെ അഴിമതി വിരുദ്ധ വിഭാഗം നടത്തിവരുന്ന അന്വേഷണത്തിന്റെ തുഒടടര്ച്ചയായാണ് സസ്പെന്ഷന്.
2009 ല്‍ ന്യൂസിലന്‍ഡിനെതിരെ സെഞ്ചുറിയോടെയാണ് ഉമര്‍ അക്മല്‍ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തിയത്. 16 ടെസ്റ്റുകളില്‍ നിന്ന് ഒരു സെഞ്ചുറിയും ആറ് അര്‍ധ സെഞ്ചുറികളും സഹിതം 10003 റണ്‍സ് നേടി. 2011 ലായിരുന്ന അവസാന ടെസ്റ്റ് മത്സരം. 121 ഏകദിനങ്ങളില്‍ നിന്ന് രണ്ടു സെഞ്ചുറികള്‍ സഹിതം 3194 റണ്‍സും 84 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് എട്ട് അര്‍ധ സെഞ്ചുറികളും സഹിതം 1690 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്.






