സിനിമയിലും സീരിയലിലും വേഷപ്പകര്‍ച്ചകളിലെ വൈവിധ്യംകൊണ്ട് ശ്രദ്ധേയനായ നടനാണ് കിഷോര്‍ സത്യ. ഒരേ സ്വഭാവമുള്ള കഥാപാത്രങ്ങളോട് സധൈര്യം നോ പറയുന്ന, അഭിനയകലയെ കച്ചവടസമവാക്യങ്ങളില് കൂട്ടിക്കുഴക്കാത്ത അപൂര്‍വ്വം പ്രതിഭകളില്‍ ഒരാള്‍. കഥാപാത്രങ്ങളുടെ എണ്ണത്തിലല്ല, മികവിലാണ് പ്രാധാന്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന കിഷോറിന് ഇത് രണ്ടാം വരവാണ്...
ലക്ഷ്യം എന്ന ചിത്രത്തിന് ശേഷം ഞാന്‍ അഭിനയിക്കുന്ന ചിത്രമാണ് ഇഷ. ഇപ്പോള്‍ നല്ല സിനിമകള്‍ക്ക് ഭാവിയുണ്ട്. അതുകൊണ്ട് തന്നെ ഇനി എന്തുകൊണ്ട് കുറച്ചുകൂടി സ്പേസുള്ള ചിത്രങ്ങള്‍ ചെയ്തുകൂടാ എന്ന് തോന്നി. അതിനായുള്ള കാത്തിരിപ്പിലായിരുന്നു. പഴയ ആളാണെങ്കിലും പുതിയ പാക്കേജായി വരുമ്പോള്‍ പ്രേക്ഷകര്‍ക്കും പുതുമ തോന്നുമല്ലോ. സീരിയലില്‍ നിന്നും സിനിമയില്‍ നിന്നും ഒരു ടോട്ടല്‍ ബ്രേക്ക് കരിയറിന് ആവശ്യമായിരുന്നു, പുതിയ തിരിച്ച് വരവിന് വേണ്ടി തന്നെ.
ജോസ്തോമസിന്റെ അസിസ്റ്റന്റായാണ് സിനിമയിലെത്തുന്നത്. പിന്നീട് സിനിമ ഉപേക്ഷിച്ച് ദുബായില്‍ ഒരു റേഡിയോയില്‍ ജോലി നോക്കി. ആ സമയത്ത് ജോസേട്ടന് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ദുബായില്‍ വന്നു.
സിദ്ദാര്‍ത്ഥ് ഭരതന്, ഭാവന, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന് തുടങ്ങി പുതുമുഖങ്ങളുടെ ഒഴുക്ക് സിനിമയില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ജോസേട്ടനെ കണ്ട് പരിചയം പുതുക്കിയ സമയത്ത്, അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ അഭിനേതാവായി ക്ഷണിച്ചു. അങ്ങനെ അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായം അഴിച്ച് വച്ച് നടനായി ഞാന്‍ വീണ്ടും സിനിമയില്‍ തന്നെ എത്തി.
ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ലാലേട്ടനും സത്യരാജ് സാറുമൊക്കെ വില്ലനായി തുടക്കം കുറിച്ച് നായകനിരയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്. ഞാന്‍ വിശ്വസിക്കുന്നത്, സംവിധായകര്‍ മാറിച്ചിന്തിക്കുന്നിടത്ത് നല്ല പ്രതിഭകള്‍ പുനര്‍ജനിക്കുമെന്നാണ്. അതിന് മികച്ച ഉദാഹരണമാണ് ബാബുരാജ്. ഇടിവേഷങ്ങള് മാത്രം ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തില്‍ ഹാസ്യം ഏല്‍പ്പിക്കാന്‍, ആഷിക് അബു കാണിച്ച ധൈര്യമാണ് അദ്ദേഹത്തിലെ നടന് എത്ര ഫ്ളക്സിബിളാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്.
92 ശതമാനം ആളുകളും ഒരുപക്ഷേ, ആഷികിനെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടാവും. സിനിമയുടെ ഒരു വ്യവസ്ഥാപിത രീതി അതാണ്.
ആശാ ശരത്തിന്റെ കാര്യവും അങ്ങനെ തന്നെ. ദൃശ്യമെന്ന സിനിമയിലെ കഥാപാത്രത്തോടെ ആശയുടെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്കുയര്‍ന്നു. മാറിച്ചിന്തിക്കാന്‍ ധൈര്യം കാണിക്കുന്നിടത്ത് നല്ല മാറ്റങ്ങള്‍ വരും. അഭിനേതാക്കളേക്കാള്‍ ഉപരി സംവിധായകരും നിര്‍മ്മാതാക്കളുമാണ് മനസ്സ് വയ്ക്കേണ്ടത്.
നല്ല സിനിമയ്ക്ക് നല്ല കാലം?

അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം?
ജോസ്തോമസിന്റെ അസിസ്റ്റന്റായാണ് സിനിമയിലെത്തുന്നത്. പിന്നീട് സിനിമ ഉപേക്ഷിച്ച് ദുബായില്‍ ഒരു റേഡിയോയില്‍ ജോലി നോക്കി. ആ സമയത്ത് ജോസേട്ടന് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ദുബായില്‍ വന്നു.
സിദ്ദാര്‍ത്ഥ് ഭരതന്, ഭാവന, പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേന് തുടങ്ങി പുതുമുഖങ്ങളുടെ ഒഴുക്ക് സിനിമയില്‍ ഉണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നു അത്. ജോസേട്ടനെ കണ്ട് പരിചയം പുതുക്കിയ സമയത്ത്, അദ്ദേഹത്തിന്റെ പുതിയ സിനിമയില്‍ അഭിനേതാവായി ക്ഷണിച്ചു. അങ്ങനെ അസിസ്റ്റന്റ് ഡയറക്ടറുടെ കുപ്പായം അഴിച്ച് വച്ച് നടനായി ഞാന്‍ വീണ്ടും സിനിമയില്‍ തന്നെ എത്തി.
വില്ലനായി തുടക്കമിട്ടത് നായകനാവാന്‍ തടസ്സമായോ?
ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. ലാലേട്ടനും സത്യരാജ് സാറുമൊക്കെ വില്ലനായി തുടക്കം കുറിച്ച് നായകനിരയിലേക്ക് ഉയര്‍ത്തപ്പെട്ടവരാണ്. ഞാന്‍ വിശ്വസിക്കുന്നത്, സംവിധായകര്‍ മാറിച്ചിന്തിക്കുന്നിടത്ത് നല്ല പ്രതിഭകള്‍ പുനര്‍ജനിക്കുമെന്നാണ്. അതിന് മികച്ച ഉദാഹരണമാണ് ബാബുരാജ്. ഇടിവേഷങ്ങള് മാത്രം ചെയ്തുകൊണ്ടിരുന്ന അദ്ദേഹത്തെ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തില്‍ ഹാസ്യം ഏല്‍പ്പിക്കാന്‍, ആഷിക് അബു കാണിച്ച ധൈര്യമാണ് അദ്ദേഹത്തിലെ നടന് എത്ര ഫ്ളക്സിബിളാണെന്ന് പ്രേക്ഷകര്‍ക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്.
92 ശതമാനം ആളുകളും ഒരുപക്ഷേ, ആഷികിനെ നിരുത്സാഹപ്പെടുത്തിയിട്ടുണ്ടാവും. സിനിമയുടെ ഒരു വ്യവസ്ഥാപിത രീതി അതാണ്.
ആശാ ശരത്തിന്റെ കാര്യവും അങ്ങനെ തന്നെ. ദൃശ്യമെന്ന സിനിമയിലെ കഥാപാത്രത്തോടെ ആശയുടെ കരിയര്‍ തന്നെ മറ്റൊരു തലത്തിലേക്കുയര്‍ന്നു. മാറിച്ചിന്തിക്കാന്‍ ധൈര്യം കാണിക്കുന്നിടത്ത് നല്ല മാറ്റങ്ങള്‍ വരും. അഭിനേതാക്കളേക്കാള്‍ ഉപരി സംവിധായകരും നിര്‍മ്മാതാക്കളുമാണ് മനസ്സ് വയ്ക്കേണ്ടത്.

സീരിയല്‍ ചെയ്തിരുന്ന സമയത്ത് സിനിമയില്‍ നിന്നും ഔട്ട് ആകുമോ എന്ന പേടി ഉണ്ടായിരുന്നോ?
ഒരിക്കലുമില്ല. അത് സിനിമയ്ക്കുള്ളില്‍ മാത്രം ചില ആളുകള്‍ ചിന്തിക്കുന്ന കാര്യമാണ്. ഞാന്‍ ആകെ അഞ്ച് സീരിയലാണ് ചെയ്തിട്ടുള്ളത്. സീരിയലിനെ ഒരു ഉപജീവന മാര്‍ഗമാക്കി സ്വീകരിച്ച് 365 ദിവസവും സീരിയലില്‍ മാത്രം മുഴുകിയ ആളല്ല. ഒരു ആഭിനേതാവ് എന്ന നിലയില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ച വയ്ക്കാന്‍ പറ്റുന്ന സീരിയലുകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. ഇടയ്ക്ക് ബ്രേക്ക് എടുത്തും ഇടയ്ക്ക് സിനിമകള്‍ ചെയ്തുമാണ് മുന്നോട്ട് പോയിട്ടുള്ളത്. അതുകൊണ്ട്, ഇത്തരം ചിന്തകളൊന്നും എന്നെ അലട്ടിയിരുന്നില്ല.
ആയുഷ്മാന്‍ ഖുറാന, കിച്ച സുധീപ് തുടങ്ങിയവരൊക്കെ ടെലിവിഷന്‍ ആക്ടര്മാരായിരുന്നു. ഒരുപക്ഷേ, 365 ദിവസവും ടെലിവിഷനില്‍ കണ്ടുകൊണ്ടിരുന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെ തോന്നിയേക്കാം. ടെലിവിഷനില്‍ മാത്രം കണ്ട് ബോറടിച്ച ഒരു നടനാണ് ഞാന്‍ എന്ന് വിശ്വസിക്കുന്നില്ല. റിയാലിറ്റി ഷോകളിലും സജീവമായിരുന്നത് പ്രേക്ഷകരെ എന്നോട് കൂടുതല്‍ അടുപ്പിച്ചിട്ടുണ്ട്.
ഇഷ വന്ന വഴി?
യഥാര്‍ത്ഥത്തില്‍ മറ്റൊരു സിനിമയ്ക്കു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു ഞാന്‍. പക്ഷേ, നിര്‍മ്മാതാവിന്റെ ഇന്‍വെസ്റ്റര്‍ക്ക് കുറച്ച് പാളിച്ചകള്പറ്റി. അങ്ങനെ ആ പ്ര?ജക്ട് നടക്കാതെ പോയി.
ജോസ് തോമസാണ് ഇഷ സംവിധാനം ചെയ്യുന്നത്. ഫാമിലി ചിത്രങ്ങളില്‍ നിന്നും ട്രാക്ക് മാറി ജോസ്തോമസ് ആദ്യമായി ഒരു ഹൊറര്‍ ചിത്രവുമായി എത്തുന്നു എന്ന പ്രത്യേകത ഇഷയ്ക്കുണ്ട്. ആദ്യം സൂചിപ്പിച്ച സിനിമയ്ക്ക് വേണ്ടി ഞാനെടുത്ത പ്രയത്നങ്ങളും ഇടവേളയുമൊക്കെ അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഇഷയില്‍ അദ്ദേഹമെന്നെ വിളിച്ചു. യൂത്ത് ഫെസ്റ്റിവല്‍ എന്ന ചിത്രത്തിലൂടെ ജോസേട്ടനാണ് എന്നെ സിനിമയില്‍ കൊണ്ടുവരുന്നത്. വില്ലന്‍ കഥാപാത്രമായിരുന്നു അത്. ഇപ്പോളിതാ കരിയറിലെ ഏറ്റവും വ്യത്യസ്തമായ വേഷവും അദ്ദേഹത്തില്‍ നിന്ന് തന്നെ. എല്ലാം ഒരു നിമിത്തമായിരുന്നിരിക്കണം.
ഇംതിയാസ് മുനവര്‍?
ഒരു പാരാനോര്‍മല്‍ ഇന്‍വെസ്റ്റിഗേറ്ററാണ് ഇഷയിലെ എന്റെ കഥാപാത്രം, ഇംതിയസ് മുനവര്‍. കുറച്ച് പക്വതയുള്ള രൂപമാണ് ഈ കഥാപാത്രത്തിന് ആവശ്യം. അതുകൊണ്ട്, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാവും ഇഷയില്‍ പ്രത്യക്ഷപ്പെടുക. പക്ഷേ, ചില ക്ലീഷേകള്‍ മലയാളികള്‍ക്ക് ഇന്നും നിര്‍ബന്ധമാണ്. ഉദാഹരണത്തിന് സൈക്കോളജിസ്റ്റിന് കണ്ണടയും ബുള്‍ഗാന്‍ താടിയും, കളക്ടര്‍ക്ക് ഫുള്‍സ്ലീവ് ഷര്‍ട്ട് തുടങ്ങിയവ.
മറ്റ് തയ്യാറെടുപ്പുകള്‍ക്ക് പരിമിതികളുണ്ടായിരുന്നു. കാരണം, ഇത്തരമൊരു കഥാപാത്രം മലയാള സിനിമയില്‍ വന്നിട്ടില്ല. ചില ഇംഗ്ലീഷ് സിനിമകളിലെ കഥാപാത്രങ്ങളെ നിരീക്ഷിച്ചിരുന്നു. ഇന്ത്യയില്‍ തന്നെ പാരാസൈക്കോളജിയില്‍ ആധികാരിക ഗവേഷണങ്ങള്‍ നടത്തിയ ആളാണ് മലയാളിയായ പ്ര?ഫ. ജോര്‍ജ് മാത്യു സാര്‍. അദ്ദേഹവുമായി സംസാരിച്ചതിലൂടെ പാരാസൈക്കോളജിയുടെ ശാസ്ത്രീയ വശങ്ങള് മനസ്സിലാക്കാനായി.
എടുത്ത് പറയേണ്ട കാര്യമെന്തെന്നാല്‍, മലയാളികള്‍ കണ്ട് പരിചയിച്ച ഹൊറര്‍ ചിത്രമായിരിക്കില്ല ഇഷ. വെള്ളസാരി, കരിമ്പൂച്ച, മന്ത്രവാദി, ഹോമകുണ്ഡം, കളം ഇത്തരം ബിംബങ്ങളെല്ലാം ബോധപൂര്‍വ്വം ഒഴിവാക്കിയിട്ടുണ്ട്.

Comments