More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sunday Mangalam
  3. Print Edition
Loading...

മഹാരാഷ്‌ട്രയിലെ ശിലാവിസ്‌മയങ്ങള്‍

Authored by Web Desk | Last updated: 13 Jun 2026, 11:38 PM | 3 min read

Print
മഹാരാഷ്‌ട്രയിലെ ശിലാവിസ്‌മയങ്ങള്‍

ഗുഹാക്ഷേത്രങ്ങളും കൊട്ടാരങ്ങളും പുരാതനകോട്ടകളും ബലികുടിരങ്ങളും ഉള്‍പ്പെട്ട ചരിത്രഭൂമികളാണ്‌ മദ്ധ്യമഹാരാഷ്‌ട്രയിലെ മലയോരമേഖലകള്‍. അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മിച്ച അജന്തഎല്ലോറ ഗുഹാ ക്ഷേത്രങ്ങളും പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മിച്ച ദേവഗിരികോട്ടയും 800 വര്‍ഷക്കാലം പലവിധ സാമ്രാജ്യങ്ങള്‍ തലസ്‌ഥാനമാക്കിയ ദൗലത്താബാദ്‌ നഗരവും ബീബി ക മഖ്‌ബറയും സഞ്ചാരികളേയും കാത്തിരിക്കുന്ന വിസ്‌മയങ്ങളാണ്‌.

കൊങ്കണ്‍ തീരങ്ങളും രത്നഗിരിയും നാസിക്ക്‌ റോഡും പിന്നിട്ട്‌ തീവണ്ടിയിറങ്ങിയ ബുസാവല്‍ മുതല്‍ സ്വര്‍ണവെയില്‍ തിളങ്ങുന്ന വിശാലമായ പരുത്തി പാടങ്ങളിലൂടെയായി യാത്ര. വിളകളില്‍ കരിമ്പ്‌, ചോളം, ഇഞ്ചി, നാരകം, മുളക്‌ തുടങ്ങിയവയുമുണ്ട്‌. എങ്ങും പച്ചപ്പിന്റെ ലോകം. വിജനമായ നിരത്തുകളില്‍ വല്ലപ്പോഴും കടന്നു വരുന്ന ജനവാസഗ്രാമങ്ങള്‍. പ്രഭാതകര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ട ഗ്രാമീണര്‍. ഓടിക്കളിക്കുന്ന കുട്ടികള്‍. മാടുകളുമായി വയലുകളിലേക്ക്‌ നീങ്ങുന്ന കര്‍ഷകര്‍. ആട്ടിന്‍പറ്റങ്ങള്‍. ഫര്‍ദാപൂര്‍ ഗ്രാമവും കടന്ന്‌ വഗോറ നദിക്കരയിലെത്തി. നദിക്കക്കരെ സസ്യശ്യാമളമായ മലനിരകളില്‍ ലോക പ്രശസ്‌തമായ അജന്ത ഗുഹകള്‍. ആയിരം വര്‍ഷങ്ങള്‍ വിസ്‌മൃതിയിലാണ്ടു കിടന്ന ക്ഷേത്രങ്ങളും ശില്‍പങ്ങളും ചുമര്‍ ചിത്രങ്ങളും അടങ്ങുന്ന തിരുശേഷിപ്പുകള്‍.


അജന്ത ഗുഹകള്‍


1819ല്‍ കടുവ വേട്ടയ്‌ക്കെത്തിയ ജോണ്‍ സ്‌മിത്താണ്‌ ആകസ്‌മികമായി കാട്‌ മൂടി കിടന്ന അജന്ത ഗുഹകള്‍ കണ്ടുപിടിച്ചത്‌. പിന്നേയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്‌ ചരിത്രകാരന്‍മാരും പുരാവസ്‌തു ഗവേഷകരും ഈ വിസ്‌മയകരമായ സൃഷ്‌ടികള്‍ തിരഞ്ഞെത്തുന്നത്‌. വഗോറ നദിക്ക്‌ അഭിമുഖമായി 75 മീറ്റര്‍ നീളത്തില്‍ കുതിരലാടത്തിന്റെ ആകൃതിയില്‍ നിരന്നു നില്‍ക്കുന്ന മുപ്പതോളം ഗുഹകള്‍. ബുദ്ധ പാരമ്പര്യം വിളിച്ചോതുന്ന ചൈത്യഗ്രഹങ്ങളും വിഹാരങ്ങളും. വര്‍ഷകാലങ്ങളില്‍ ബുദ്ധ ഭിക്ഷുക്കളുടെ ധ്യാനത്തിനും മനോനവീകരണത്തിനുമായി നിര്‍മിച്ചവയാണിത്‌. താമസത്തിനായി വിഹാരങ്ങളും പ്രാര്‍ത്ഥനയ്‌ക്കായി ചൈത്യഗൃഹങ്ങളും. പല നിരപ്പുകളിലുള്ള ഗുഹകളില്‍നിന്നും നദിയിലേക്കിറങ്ങുന്ന പടവുകളെല്ലാം നാമാവശേഷമായി കിടക്കുകയാണിപ്പോള്‍

ബുദ്ധമതം ഇന്ത്യയില്‍ പ്രചാരം നേടിയ ബി.സി. രണ്ടാം നൂറ്റാണ്ട്‌ മുതല്‍ എ.ഡി. ഏഴാം നൂറ്റാണ്ട്‌ വരെയായിരുന്നു ഗുഹകളുടെ നിര്‍മാണം. ഓരോ ഗുഹകളും പുരാവസ്‌തുവകുപ്പ്‌ എണ്ണമിട്ട്‌ സംരക്ഷിച്ചിരിക്കുന്നു. ചൈത്യഗൃഹങ്ങളില്‍ ബുദ്ധപ്രതിമയുണ്ട്‌. ചിലതില്‍ സ്‌തൂപങ്ങളും. വിഹാരങ്ങളില്‍ തളങ്ങളും അതിനു ചുറ്റിലും മുറികളുമാണ്‌ കാണപ്പെടുന്നത്‌. അഞ്ച്‌, ആറ്‌ നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ടവയാണ്‌ ക്ലാസ്സിക്കല്‍ സൗന്ദര്യമുള്ള ഇവിടുത്തെ ശില്‌പങ്ങളധികവും. മേല്‍ക്കൂരകളുടെ ചുവട്ടിലും ചുമരുകളിലും നിറയെ മനോഹരങ്ങളായ ചുവര്‍ച്ചിത്രങ്ങള്‍. നിറങ്ങളുടെ തെരഞ്ഞെടുപ്പിലും ചേര്‍ച്ചയിലും വരകളുടെ കൃത്യതയിലും മികവ്‌ പുലര്‍ത്തുന്ന ചുവര്‍ച്ചിത്രങ്ങള്‍. ബുദ്ധന്റെയും ബോധിസത്വന്മാരുടേയും ജീവിതങ്ങളും ജാതകകഥകളുമാണ്‌ മിക്ക ചിത്രങ്ങളുടേയും വിഷയം. മണ്ണും പാറപ്പൊടിയും സസ്യങ്ങളുടെ നാരും കൂട്ടികുഴച്ച മിശ്രിതങ്ങള്‍ തേച്ചുപിടിച്ച പരുക്കന്‍ പ്രതലങ്ങളിലാണ്‌ ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്‌. സസ്യങ്ങളുടെ പൂവും കായും ഇലയും തോലും ചേര്‍ത്തുള്ള മിശ്രിതങ്ങളാണ്‌ ചായക്കൂട്ടുകള്‍. കൈയില്‍ താമരയുമായി നില്‍ക്കുന്ന ബോധിസത്വന്റെ ചിത്രം ഏറെ ശ്രദ്ധേയമാണ്‌.

ശില്‍പങ്ങളില്‍ പൂര്‍ണകായനായ ശയനബുദ്ധന്‍ മുതല്‍ ശ്രീബുദ്ധന്റെ എല്ലാ ഭാവവര്‍ണങ്ങളും കാണാം. ഗുഹകളില്‍ 1, 2,16,17,19 ഗുഹകള്‍ ഇന്ത്യന്‍ പൗരാണിക പാരമ്പര്യം പ്രകടിപ്പിക്കുന്ന ചുമര്‍ ചിത്രങ്ങളാണെങ്കില്‍ 4,17,19, 24, 26 ഗുഹകള്‍ സ്‌ഥൂലത്തിലും സൂക്ഷ്‌മത്തിലും ഒരു പോലെ സൗന്ദര്യാത്മകമായ ശില്‍പ്പങ്ങളാണ്‌. ഒന്‍പതാമത്തെ ഗുഹ മനോഹരമായി രൂപകല്‍പന ചെയ്‌ത് മട്ടുപ്പാവോടെ നിര്‍മിച്ച ചൈത്യഗൃഹമാണെങ്കില്‍ പത്താമത്തെ ഗുഹ രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച അജന്തയിലെ ഏറ്റവും പ്രാചീനമായ ചൈത്യഗൃഹമാണ്‌. അജന്തയിലെ ഏറ്റവും പ്രാചീനമായ ചുവര്‍ചിത്രങ്ങളും ഇവിടെയാണ്‌. ഇരുപത്തിയാറാം ഗുഹയിലാണ്‌ ശയനബുദ്ധന്റെ ശില്‍പം. ഗുഹാപരിസരത്തു നിന്നും നദി കടന്ന്‌ കുറച്ചു നടന്നാല്‍ വഗോറ നദിയുടെ ഉത്ഭവസ്‌ഥാനത്തെ ഏഴ്‌ തട്ടുകളുള്ള വെള്ളച്ചാട്ടം നയനമനോഹരമായ കാഴ്‌ചയായി ലഭിക്കും.

അജന്തയില്‍നിന്നുള്ള മടക്കയാത്രയില്‍ നദിക്കരയില്‍ വച്ചാണ്‌ സാമ്രാഭായിയെ കണ്ടത്‌. അഞ്ച്‌ ഏക്കര്‍ വിളവെടുപ്പിന്‌ പാകമായ പരുത്തി പാടത്തിനുടമ. ഗോറ നദിക്കരയില്‍ ചെറിയൊരു ഷെഡില്‍ മാസങ്ങളായുള്ള അധ്വാനം. റോഡരുകില്‍ ചെറിയൊരു ചായക്കടയും നടത്തുന്നു. പരുത്തി വിറ്റു കിട്ടുന്ന പണം കൊണ്ട്‌ സാമ്രാഭായിക്ക്‌ തീര്‍ക്കാന്‍ ബാധ്യതകള്‍ ഏറെയുണ്ട്‌.

അജന്തയില്‍നിന്നും 108 കിലോമീറ്റര്‍ സഞ്ചരിച്ച്‌ ഛത്രപതി സംഭാജിനഗര്‍ എന്ന ഔറംഗാബാദ്‌ പട്ടണത്തിലെത്തി. 52 കവാടങ്ങളുണ്ട്‌ ഒരിക്കല്‍ ഭരണസിരാകേന്ദ്രമായിരുന്ന ഔറംഗാബാദ്‌ നഗരത്തിന്‌. കവാടനഗരം എന്നും അറിയപ്പെട്ടിരുന്നു. ഔറംഗാബാദിലാണ്‌ ഔറംഗസീബിന്റെ ഭാര്യ ദിര്‍ലാസ്‌ ബാനു ബീഗത്തിന്റെ കുടീരം ബീബി കാ മഖ്‌ ബറാ. ആദ്യ കാഴ്‌ച്ചയില്‍ ബീബി കാ മഖ്‌ബറാ മറ്റൊരു താജ്‌മഹല്‍ ആയി തോന്നി. 1668 ല്‍ പുത്രന്‍ അസംഷാ മാതാവിന്റെ ഓര്‍മയ്‌ക്കായി പണികഴിപ്പിച്ചതാണ്‌ ഡെക്കാന്‍ താജ്‌മഹല്‍ എന്നുകൂടി അറിയപ്പെടുന്ന ബീബി കാ മഖ്‌ബറാ. ദൗലത്താബാദില്‍നിന്നും 10 കിലോമീറ്റര്‍ അകലെ പുണ്യാളന്മാരുടെ താഴ്വാര എന്നറിയപ്പെടുന്ന ഖുല്‍ദാബാദിലാണ്‌ ഔറംഗസീബിന്റെ കുടീരം.


എല്ലോറ ഗുഹകള്‍


ഔറംഗാബാദില്‍നിന്നും 30 കിലോമീറ്റര്‍ സഞ്ചരിച്ച്‌ എല്ലോറയെന്ന ശില്‍പികളുടെ ഗ്രാമത്തിലെത്തി. അജന്തയുടെ തുടര്‍ച്ചയാണെങ്കിലും എല്ലോറയില്‍ ശൈവ ജൈന സംസ്‌കൃതികള്‍ കൂടിയുണ്ട്‌. കണ്ടെത്തിയ 34 ഗുഹകളില്‍ ഒന്ന്‌ മുതല്‍ 12 വരെ ബുദ്ധരുടേതും 13 മുതല്‍ 29 വരെ ഹിന്ദു സംസ്‌കൃതിയുടേയും, അഞ്ച്‌ ഗുഹകള്‍ ജൈനരുടേതുമാണ്‌. ആറ്‌ മുതല്‍ എട്ട്‌ വരെയുള്ള നൂറ്റാണ്ടുകളില്‍ ചാലൂക്യ രാഷ്‌ട്രകുട്ട രാജവംശങ്ങളാണ്‌ എല്ലോറയിലെ ഗുഹകള്‍ നിര്‍മിച്ചത്‌. ബുദ്ധിസം ക്ഷയോന്മുഖമാകാന്‍ തുടങ്ങിയപ്പോള്‍ എല്ലോറയില്‍ ഹിന്ദു ജൈന ഗുഹാക്ഷേത്രങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ചില ഗുഹകള്‍ ഓംകാരം പ്രതിധ്വനിക്കുന്ന രണ്ടും മൂന്നും നിലകളുള്ള വലിയ ഹാളുകള്‍ തന്നെയാണ്‌. പ്രതിഷ്‌ഠകളില്‍ ശിവനും വിഷ്‌ണുവും മഹാവീരനും ഉണ്ട്‌. പതിനാറാംനമ്പര്‍ ഗുഹയിലെ കൈലാസനാഥ ക്ഷേത്രം മനുഷ്യായുസില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒരു എന്‍ജിനീയറിങ്‌ വിസ്‌മയം കൂടിയാണ്‌. എട്ടാം നൂറ്റാണ്ടില്‍ രാഷ്‌ട്രകൂട രാജാവായിരുന്ന കൃഷ്‌ണ ഒന്നാമന്റെ കാലത്താണ്‌ കൈലാസനാഥ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്‌.

ചരണാദ്രി മലയുടെ ഉച്ചിയില്‍നിന്നും ഒരു ക്ഷേത്രാങ്കണം മുഴുവന്‍ വിഭാവനം ചെയ്‌ത് മുപ്പത്തിയാറ്‌ മീറ്ററോളം താഴേക്ക്‌ ആവശ്യമായ ഭാഗങ്ങള്‍ മാത്രം നിലനിറുത്തി ഉളിയില്‍ കൊത്തിയിറക്കുക. നിലനിറുത്തിയ കരിങ്കല്‍ സ്‌തംഭങ്ങളില്‍ അതിവിശിഷ്‌ഠമായ ക്ഷേത്രങ്ങളും കൊത്തുപണികള്‍ നിറഞ്ഞ തൂണുകളും ഇതിഹാസകഥകള്‍ പറയുന്ന ചുമരുകളും ശില്‍പങ്ങളും രചിക്കുക. നാല്‌ ലക്ഷം ടണ്‍ കരിങ്കല്ലുകളാണ്‌ വെറും ഉളിമുനകള്‍ കൊണ്ട്‌ ഇവിടെ നീക്കം ചെയ്യപ്പെട്ടിട്ടുള്ളത്‌. ഉദാത്തമായ ആ കാലാസൃഷ്‌ടികളിലൂടെ പ്രക്ഷേപിക്കപ്പെടുന്നത്‌ സൗന്ദര്യത്തിന്റെയും തത്വചിന്തയുടേയും പാരസ്‌പര്യങ്ങളാണ്‌. ക്ഷേത്ര കവാടം കടന്നാല്‍ കാണുന്നത്‌ ചിത്രപ്പണികള്‍ നിറഞ്ഞ ഗോപുരങ്ങള്‍. ഇടതും വലതും ശിവന്റെയും വിഷ്‌ണുവിന്റെയും പ്രതിഷ്‌ഠകള്‍. ഇരുനില ക്ഷേത്രകവാടം കടന്നെത്തുന്ന ക്ഷേത്രാങ്കണത്തിന്റെ മദ്ധ്യത്തിലായി പതിനാറ്‌ ചിത്രതൂണുകള്‍ അലങ്കരിക്കുന്ന ശിവക്ഷേത്രം. ചുറ്റിലും രണ്ട്‌ നിലകളിലായി നിര്‍മിതിയുടേയും സംവിധാനത്തിന്റെയും അസാധാരണത്വം കൊണ്ട്‌ അമ്പരപ്പിക്കുന്ന അതിഗംഭീര ശില്‍പപ്രപഞ്ചം. കല്ലുകളില്‍ വിരിയുന്ന പല പല ശിവ ഭാവങ്ങളും ആനകളും പക്ഷികളും മഹാഭാരതകഥകളും. ഗഹനമായ ദാര്‍ശനികചിന്തകള്‍ക്ക്‌ ശില്‍പങ്ങളിലൂടെയുള്ള വ്യാഖ്യാനങ്ങള്‍. ക്ഷേത്രങ്ങള്‍ ഗ്രന്ഥങ്ങളായി മാറുന്ന സൂക്ഷ്‌മതയും സമൃദ്ധിയും. ലോകപൈതൃകത്തിനുള്ള ഇന്തയുടെവിശിഷ്‌ടമായ സംഭവനകള്‍.


സാബു മഞ്ഞളി

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അഭ്രപാളിയിലെ മണ്‍വാസനൈ

അഭ്രപാളിയിലെ മണ്‍വാസനൈ

No Image

മാറ്റെഴുത്തിന്റെ കാലം

കാലുകള്‍ കുറിക്കുന്ന കവിത

കാലുകള്‍ കുറിക്കുന്ന കവിത

പന്തുരുളുമ്പോള്‍ ലോകം ഒന്നാകുന്നു

പന്തുരുളുമ്പോള്‍ ലോകം ഒന്നാകുന്നു

No Image

പാറ്റകളുടെ കാലം വരുമോ?

ലോക ചരിത്രം മാറ്റിമറിച്ച അഞ്ചു മിനിറ്റുകള്‍

ലോക ചരിത്രം മാറ്റിമറിച്ച അഞ്ചു മിനിറ്റുകള്‍