
അലിഗഢ് : ജഫ്രബാദിന് പിന്നാലെ അലിഗഢിലും സംഘര്‍ഷം. അലിഗഢിലെ ഡല്‍ഹി ഗേറ്റിലാണ് സംഘര്‍ഷം നടന്നത്. കാറുകള്‍ കത്തിച്ചു. അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് സംഘര്‍ഷത്തിന് പിന്നില്‍ എന്ന് അലിഗഢ് ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗ് ആരോപിച്ചു.
എന്നാല്‍ സ്ഥലത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും അക്രമണം നടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും മജിസ്ട്രേറ്റ് അറിയിച്ചു. കൂടാതെ സംഘര്‍ഷത്തില്‍ ഉണ്ടായ നഷ്ട്ടങ്ങള്‍ ഇവരില്‍ നിന്നും ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജഫ്രബാദില്‍ സിഎഎ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെയാണ് അലിഗഢിലും സംഘര്‍ഷം ഉണ്ടാകുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് പൗരത്വ നിയമഭേദഗതി സമരം അക്രമാസക്തമാകുന്നത്.






