
അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സബര്‍മതി ആശ്രമം കാണാന്‍ എത്തുമെന്ന് ഉറപ്പാക്കിയതോടെ ഏര്‍പ്പെടുത്തുന്നത് കനത്ത സുരക്ഷ. അഹമ്മദാബാദ് മൊട്ടേരാ സ്റ്റേഡിയം വരെ മോഡിയുടെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെടുന്നത് 12,000 പേരെയാണ്. ട്രംപിന്റെ അകമ്പടിക്കാര്‍ സഞ്ചരിക്കുന്ന പാതയ്ക്ക് സമീപത്തൂടെ പോലും ഈച്ച പോലും പറക്കാതെ കര്‍ശന നിരീക്ഷണമാണ് ഏര്‍പ്പെടുത്തുന്നത്.
മൊട്ടേര സ്റ്റേഡിയത്തിലേക്കുള്ള പാതയ്ക്ക് അടുത്തൂടെ പോലും ഡ്രോണുകളോ അതുപോലെയുള്ള വസ്തുക്കളോ പറക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനാണ് ചുമതല. വിമാനത്താവളത്തിനും മൊട്ടേര സ്റ്റേഡിയത്തിനും സമീപത്തുള്ള താമസക്കാര്‍ക്ക് സുരക്ഷയുമായി ബന്ധപ്പെട്ട കാര്യവും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പോലീസ് ബോധവല്‍ക്കരണം നടത്തിയിട്ടുള്ളതായി അഹമ്മദാബാദ് കമ്മീഷണര്‍ ആശിഷ് ഭാട്ടിയ വ്യക്തമാക്കി.
ഏതെങ്കിലും ഒരു അതിഥിയുടെ സുരക്ഷ മൂന് നിര്‍ത്തി ഇന്ത്യന്‍ വ്യോമസേനയെയും പ്രതിരോധ ഗവേഷണ വികസന സംഘടനയെയും സുരക്ഷിതത്വത്തിനായി ഒരുമിച്ച് വിന്യസിപ്പിക്കുന്നതും ഇതാദ്യമാണ്. ഇവര്‍ക്ക് പുറമേ അമേരിക്കന്‍ പ്രസിഡന്റിന്റെ ദേഹത്ത് ഒരു നുള്ള് മണ്ണു പോലും വീഴാന്‍ അനുവദിക്കാതെ അമേരിക്കന്‍ സുരക്ഷാ വിഭാഗവും സദാജാകരൂകരായി ഒപ്പമുണ്ട്. അത്യാവശ്യം ഉണ്ടായാല്‍ ഉടനടി പറത്താന്‍ യുദ്ധവിമാനങ്ങളും സുസജ്ജമാണ്. പോലീസും സുരക്ഷാ വിഭാഗവും ഉള്‍പ്പെടെ മോഡി - ട്രംപ് സബര്‍മതി ആശ്രമ സന്ദര്‍ശനത്തിനും നമസ്തേ ട്രംപ് പരിപാടിക്കുമായി 12,000 പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്.
600 വോക്കി ടോക്കികളാണ് പോലീസുകാര്‍ക്ക് നല്‍കിയിട്ടുള്ളത്. മൊട്ടേര സ്റ്റേഡിയത്തില്‍ 1.08 ലക്ഷം കാണികള്‍ എത്തുമെന്നും മതിയായ സുരക്ഷാ സംവിധാനം, വാഹനങ്ങളുടെ പാര്‍ക്കിംഗ്, കുടിവെള്ളം തുടങ്ങി എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്. നേരത്തേ നഗര പോലീസ്, അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം, പ്രതിരോധ ഗവേഷണ വികസന സംഘടന, വ്യോമസേന, ദേശീയ സുരക്ഷാ ഗ്രൂപ്പ് എന്നിവരെയെല്ലാം വിളിച്ച് സുരക്ഷാ പദ്ധതി ചര്‍ച്ച ചെയ്തിരുന്നു.
രാവിലെ എട്ടു മുതല്‍ നമസ്ത്തേ ട്രംപ് പരിപാടി അവസാനിക്കുന്നത് വരെ അഹമ്മദാബാദില്‍ 13 പാതകളാണ് അടച്ചിരിക്കുന്നത്. മറ്റ് പാതകള്‍ ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട് സര്‍ക്കിള്‍, ക്യാമ്പ് റോഡ്, ഷഹിബോസ് ഡഫ്നാലാ, പിക്നിക് ഹൗസ്, ഷീലാലേഖ് ടവര്‍ ക്രോസ് റോഡുകള്‍, സുഭാഷ് ബ്രിഡ്ജ് സര്‍ക്കിള്‍, സബര്‍മതി ആശ്രമം, വാദജ് ക്രീമറ്റേറിയം, അസര്‍വയിലെ ആശുപത്രിക്ക് സമീപത്ത് ഷഹീബാഗിലെ സര്‍ദാര്‍ പട്ടേല്‍ സ്മാരക, ഗേവര്‍ സര്‍ക്കിള്‍ നമസ്തേ സര്‍ക്കിള്‍ എന്നിവിടങ്ങളിലേക്കുള്ള റോഡ് അടച്ചു.






