
ബത്തേരി : വയനാട് ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പതിനാല്കാരിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ അടുത്ത ബന്ധുവാണ് പീഡിപ്പിച്ചത്. കത്തി കാട്ടി വാ മൂടിക്കെട്ടി കാട്ടില്‍ കൊണ്ടുപോയാണ് പെണ്‍കുട്ടിയെ പീഡിപ്പച്ചത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തും. അതേസമയം സംഭവത്തിന് പിന്നാലെ കാട്ടിലേക്ക് പ്രതി ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.






