
ന്യൂഡല്‍ഹി: ഇന്ത്യാ-യു.എസ്. ഊഷ്മളസൗഹൃദത്തിന്റെ ആദ്യപകലിനുശേഷം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇന്നു ഔപചാരിക നയതന്ത്ര ചര്‍ച്ചകളുടെ തിരക്കേറിയ ദിനം. അമേരിക്കയില്‍നിന്നു 300 കോടി ഡോളറിന്റെ ആയുധങ്ങള്‍ വാങ്ങാനുള്ള കരാറില്‍ ഇന്ത്യ ഇന്ന് ഒപ്പുവയ്ക്കും. സമഗ്ര വ്യാപാരക്കരാര്‍ പിന്നീട്.
ഇസ്ലാമിക ഭീകരവാദത്തിനെതിരേ ഇന്ത്യയും അമേരിക്കയും െകെകോര്ക്കുമെന്ന് അഹമ്മദാബാദ് മൊട്ടേരയിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ നടന്ന ''നമസ്തേ ട്രംപ്'' പരിപാടിയില്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഊഷ്മള ആതിഥ്യം ആസ്വദിച്ച ട്രംപ്, പാകിസ്താനെ പരസ്യമായി കുറ്റപ്പെടുത്താനും തയാറായില്ല. തങ്ങള്‍ക്കു മികച്ച ബന്ധമുള്ള പാകിസ്താനോടൊപ്പം ഭീകരസംഘടനകള്‍ക്കെതിരേ ശക്തമായ നടപടി തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉച്ചയോടെ അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ വിമാനത്താവളത്തില്‍ മോഡി നേരിട്ടെത്തിയാണു യു.എസ്. പ്രഥമദമ്പതികളെയും സംഘത്തെയും സ്വീകരിച്ചത്. ഇന്ത്യയുടെ കലാ-സാംസ്കാരികെവെവിധ്യവുമായി അണിനിരന്ന കലാകാരന്മാര്‍ക്കിടയിലൂടെ സബര്‍മതിയിലെ ഗാന്ധി ആശ്രമത്തിലേക്ക്. തുടര്‍ന്ന് ''നമസ്തേ ട്രംപ്'' പരിപാടിക്കു ശേഷം ട്രംപും പത്നി മെലാനിയയും താജ്മഹല്‍ സന്ദര്‍ശനത്തിനായി ആഗ്രയിലേക്കു തിരിച്ചു. രാത്രിയോടെ അവര്‍ ഡല്‍ഹിയിലെത്തി.
240 കോടി ഡോളറിന് എംഎച്ച്-60ആര് സികോര്‍സ്കി (റോമിയോ) ഹെലികോപ്ടര്‍ 24 എണ്ണം വാങ്ങുന്നതാണ് ഇന്നത്തെ പ്രധാന ആയുധ ഇടപാട്. 93 കോടി ഡോളറിന് ആറ് എഎച്ച്-64ഇ അപ്പാച്ചെ ആക്രമണ ഹെലികോപ്ടറുകള്‍ വാങ്ങാനും മന്ത്രിസഭായോഗം അനുമതി നല്‍കിയിരുന്നു.
എട്ട് പോസിഡോണ്‍ പി8ഐ വിവിധോപയോഗ വിമാനങ്ങള്‍, ഡല്‍ഹിക്കുള്ള മിെസെല്‍ കവചം, ബെല്‍ യുഎച്ച്-1െവെ വെനം ഹെലികോപ്ടര്‍, മാരകശേഷിയുള്ള ആര്‍ക്യു-4 ഗ്ളോബല്‍ ഹോക്ക് ഡ്രോണുകള്‍ എന്നിവ വാങ്ങുന്നതില്‍ ചര്‍ച്ച നടക്കും. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധപങ്കാളിയാകാനാണ് ആഗ്രഹമെന്നു ട്രംപ് പറഞ്ഞു.
ഇന്നു ന്യൂഡല്‍ഹിയിലെ െഹെദരാബാദ് ഹൗസിലാണ് മോഡി-ട്രംപ് ചര്‍ച്ചയും പ്രതിനിധി സംഘങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയും നടക്കുക. വാണിജ്യം, ഊര്‍ജം, ബൗദ്ധിക സ്വത്തവകാശം, ആഭ്യന്തരസുരക്ഷ, വ്യാപാര പ്രോത്സാഹനം തുടങ്ങിയവയില്‍ സഹകരണക്കരാറുകളിലും ധാരണാപത്രങ്ങളിലും ഇന്ന് ഒപ്പുവയ്ക്കും. എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളുന്ന സംയുക്തപ്രഖ്യാപനമുണ്ടാകും.
''ഉടമ്പടികളുടെ കാര്യത്തില്‍ മോഡി കടുപ്പക്കാരനാണ്'' എന്ന ട്രംപിന്റെ പരാമര്‍ശം, വ്യാപാരക്കരാറിന്റെ കാര്യത്തില്‍ യു.എസ്. ആവശ്യപ്പെട്ട ഇളവുകള്‍ അംഗീകരിക്കപ്പെട്ടില്ലെന്നതിന്റെ സൂചനയായി. എന്നാല്‍, വ്യാപാരക്കരാറിനുള്ള വാതിലുകള്‍ തുറന്നുകിടക്കും.






