
കൊല്ലം : കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തത് നിരവധി കള്ളനോട്ടുകളും നോട്ടടിയന്ത്രവും. പാലക്കാട് കള്ളനോട്ട് കേസില്‍ പിടിയിലായ കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ ചാത്തന്നൂര്‍ കണ്ണേറ്റയിലെ വീട്ടിലാണ് പോലീസ് സംഘം ചൊവ്വാഴ്ച പരിശോധന നടത്തിയത്.
അഞ്ഞൂറ് രൂപയുടെ 53 കള്ളനോട്ടുകളും ഇരുന്നൂറ് രൂപയുടെ 122 കള്ളനോട്ടുകളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തു. കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റിങ് മെഷീന് അടക്കമുള്ള ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രഞ്ജിത്തിനെയും ഭാര്യ ലിജയേയും കഴിഞ്ഞ ദിവസമാണ് പാലക്കാട് മങ്കരയില്‍ കള്ളനോട്ടുമായി പോലീസ് പിടികൂടിയത്.






