
തിരുവനന്തപുരം : മലപ്പുറം കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ സ്ഥലം വാങ്ങുന്നതിന് ആറ് ലക്ഷം രൂപ വീതം സര്‍ക്കാര്‍ അനുവദിച്ചു. 27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചത്.
വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമറിയാതിനെ തുടര്‍ന്ന് വീടുകള്‍ വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത് കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്. 2019 ലെ പ്രളയത്തെ തുടര്‍ന്ന് ഉണ്ടയായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലുമാണ് കവളപ്പാറയില്‍ നിരവധിപ്പേര്‍ക്ക് വീടുകള്‍ നഷ്ട്ടപ്പെട്ടത്.






