
ഡല്‍ഹി: തലസ്ഥാനം കലാപച്ചൂടില്‍ കത്തിയെരിയുമ്പോള്‍ ഉറ്റവരെ നഷ്ടപ്പെട്ട വേദനയിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍. സ്വത്തിനും ജീവനും യാതൊരു സുരക്ഷയുമില്ലാതെ ഒന്നും ബാക്കിവെയ്ക്കാന്‍ പോലുമില്ലാതെ എല്ലാം നഷ്ടപ്പെട്ടവരും അവരുടെ കണ്ണീരുമാണ് ഇന്ന് ഡല്‍ഹി തെരുവുകളിലെ കാഴ്ച.
പ്രണയദിനത്തില്‍ വിവാഹിതനായ യുവാവ് തലസ്ഥാനത്തെ കലാപത്തില്‍ മരിച്ചതാണ് പുതുതായി വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിവാഹം കഴിഞ്ഞ് 11 -ാം ദിവസമാണ് യുവാവിന്റെ മരണം. ഇരുപത്തിരണ്ടുകാരനായ അഷ്ഫാക്ക് ഹുസൈനാണ് കലാപത്തിനിടയില്‍ വെടിയേറ്റു മരിച്ചത്. ഇലക്ട്രീഷ്യനായ അഷ്ഫാക്ക് ജോലികഴിഞ്ഞ് മടങ്ങിവരും വഴിയാണ് വെടിയേറ്റത്.
ഡല്‍ഹി പോലീസാണ് അഷ്ഫാക്കിനെ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി അഷ്ഫാക്കിന്റെ അമ്മാവന് ഷരീഫുള്‍ ഹുസൈന് പറഞ്ഞു. സംഭവത്തില്‍ ലോക്കല്‍ പോലീസില്‍ പരാതിപ്പെട്ടിട്ടുള്ളതായും നിമയനടപടികളുമായി മുന്നോട്ടുതന്നെ പോകുമെന്നും ഹുസൈന് പറഞ്ഞു.






