
കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ പ്രതിയായ താഹയുടെ ജാമ്യപേക്ഷ കൊച്ചി എന്‍ഐഎ കോടതി തള്ളി. കേസില്‍ രണ്ടാം പ്രതിയാണ് താഹ ഫസല്‍. മുഖ്യപ്രതിയായ അലന് ജാമ്യപേക്ഷ നല്‍കിയിരുന്നില്ല.
പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ വെളളിയാഴ്ച എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇവരില്‍ നിന്് പിടികൂടിയ പുസ്തകങ്ങള്‍, ലഘുലേഖകള്‍, മുദ്രാവാക്യം വിളിക്കുന്ന സിഡികള്‍ ഉള്‍പ്പെടെയുള്ള തെളിവുകളാണ് കോടതിയില്‍ ഹാജരാക്കിയത്. പ്രതികളെ ചോദ്യം ചെയ്തത് വഴി നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും താഹയ്ക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് എന്‍ഐഎ വിചാരണ കോടതിയില്‍ ആവശ്യപ്പെട്ടത്.
കേസില്‍ ഒളിവിലായ മറ്റൊരു പ്രതിയെ പിടികൂടുന്നതിന്റെ ഭാഗമായിട്ടാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാനുള്ള കസ്റ്റഡി അപേക്ഷ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങിയത്. പിടികൂടാനുള്ള മലപ്പുറം സ്വദേശി ഉസ്മാനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.






