
മെല്‍ബണ്‍: വനിതാ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് ആദ്യ ബാറ്റിങ്ങ്. ടോസ് നേടിയ ലങ്ക ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ നേരത്തെ തന്നെ സെമി ബെര്‍ത്ത് ഉറപ്പിച്ചതാണ്. ഗ്രൂപ്പ് എയില്‍ ഉള്‍പ്പെട്ട ഇന്ത്യ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് സെമിബെര്‍ത്ത് ഉറപ്പിച്ചത്.
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ ടീമുകളെ തകര്‍ത്താണ് ഇന്ത്യ സെമിയില്‍ കടന്നത്. നിലവില്‍ ആദ്യ രണ്ടു മത്സരത്തില്‍ തോറ്റ ലങ്ക സെമിബെര്‍ത്ത് കടക്കാതെ ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു.
ടൂര്‍ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ ഓസ്ട്രേലിയയെ 17 റണ്‍സിനും, ബംഗ്ലാദേശിനെ 18 റണ്‍സിനും, ന്യൂസിലന്‍ഡിനെ നാലു റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. ലങ്കയ്കെകതിരായ മത്സരത്തില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ലങ്കന്‍ ടീമില്‍ ഒരു മാറ്റമാണ്.
ടീം ഇന്ത്യ:
ഷഫാലി വര്‍മ്മ, സ്മൃതി മന്ദാന, താനിയ ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), ദീപ്തി ശര്‍മ്മ, വേദ കൃഷ്ണമൂര്‍ത്തി, ശിഖ പാണ്ഡേ, രാധാ യാദവ്, പൂനം യാദവ്, രജേശ്വരി ഗയക്വാദ്.
ടീം ലങ്ക:
ചമ്റി അട്ടപ്പട്ടു( ക്യാപ്റ്റന്‍), ഉമേഷ തിമാഷിനി, ഹസിനി പെരേര, ഹന്‍സിമ കരുണരത്നെ, ശശികല സിരിവര്‍ദ്ധനെ, ഹര്‍ഷിത മാധവി, അനുഷ്ക സഞ്ജീവനി(വിക്കറ്റ് കീപ്പര്‍), നിലാക്ഷി ഡി സില്‍വ, കവിഷ ദില്‍ഹരി, സത്യാ സന്ദീപനി, ഉദേഷിക പ്രബോധിനി.






