
ന്യൂഡല്‍ഹി: ഐടിബിപിഎഫ്(ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്സ്) കോണ്‍സ്റ്റബിള്‍(ട്രേഡ്സ്മാന്) തസ്തികയിലേക്ക് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. മാര്‍ച്ചില്‍ നടത്താനായി അഡ്മിറ്റ് കാര്‍ഡ് ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചതിനു പിന്നാലെയാണ് പരീക്ഷ മാറ്റിവച്ചതായി അറിയിപ്പ് എത്തിയിരിക്കുന്നത്.
ഭരണപരമായ കാരണങ്ങളാല്‍ പരീക്ഷ മാറ്റിവെച്ചെന്നാണ് അറിയിപ്പ്. പുതുക്കിയ പരീക്ഷ തിയതി ഉടന്‍ പ്രസിദ്ധീകരിക്കും.
എഴുത്തു പരീക്ഷ, ശാരീരിക ക്ഷമതാ പരീക്ഷ, വൈദ്യ പരിശോധന, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് 134 തസ്തികകളിലേയ്ക്കുള്ള നിയമനം നടത്തുക. പ്രായോഗിക പരീക്ഷയ്ക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന മെറിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമാണ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷനും വൈദ്യ പരിശോധനയും.






