ന്യുഡല്‍ഹി: ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്കുള്ള അഭയകേന്ദ്രമാക്കി കാമ്പസ് മാറ്റരുതെന്ന് ജെ.എന്‍.യു വിദ്യാര്‍ത്ഥികളോട് വൈസ് ചാന്‍സലര്‍ ജഗ്ദീഷ് കുമാര്‍. ഡല്‍ഹിയില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. ഇരയായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കണം. എന്നാല്‍ ചില വിദ്യാര്‍ത്ഥികള്‍ പുറമേനിന്നുള്ളവര്‍ക്ക് കാമ്പസിനുള്ളില്‍ താമസ സൗകര്യം വാഗ്ദനം ചെയ്തതായി അറിയുന്നു. എന്നാല്‍ പുറമേനിന്നുള്ളവര്‍ കാമ്പസില്‍ വരുന്നതിനെ എതിര്‍ക്കുന്ന വിദ്യാര്‍ത്ഥികളുമുണ്ട്. ജനുവരിയില്‍ കാമ്പസിലുണ്ടായ സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ഇവരാണെന്ന് ഈ വിദ്യാര്‍ത്ഥികള്‍ വിശ്വസിക്കുന്നതായും വി.സി നല്കിയ നോട്ടീസില്‍ പറയുന്നു.
സംഘര്‍ഷങ്ങളില്‍ ഇരയാവര്‍ക്ക് മാനുഷികമായി എല്ലാ സഹായവും നല്കുന്നതില് ഒരു തെറ്റുമില്ല. എന്നാല്‍ കാമ്പസിലെ സുരക്ഷയ്ക്കാണ് മുന്‍തൂക്കമെന്നും വി.സി നോട്ടീസില്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ടാണ് പുറത്തുനിന്നുള്ളവര്‍ക്ക് അഭയം നല്‍കുന്നത് മറ്റ് വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിക്കും. പകരം കാമ്പസില്‍ നിന്ന് ആവശ്യസാധനങ്ങള്‍ ശേഖരിച്ച് അവര്‍ക്ക് നല്‍കാമെന്നും അത്തരം മാനുഷിക സഹായങ്ങളെ ജെ.എന്‍.യു പിന്തുണയ്ക്കുന്നുവെന്നും വി.സി പറയുന്നു.
നിലവില്‍ കാമ്പസ് സമാധാനപരമാണെന്നും പുറമേ നിന്നുള്ളവരെ ഒഴിവാക്കി കാമ്പസിന്റെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും വി.സി അറിയിച്ചു. കലാപത്തിലെ ഇരകള്‍ക്ക് കാമ്പസില്‍ അഭയം നല്‍കരുതെന്ന് ജെ.എന്‍.യു അഡ്മിനിസ്ട്രേഷനും ഇന്നലെ വ്യക്തമാക്കിയിരുന്നു. കാമ്പസ് ഒരു അഭയകേന്ദ്രമാക്കാന്‍ ആര്‍ക്കും അധികാരമില്ല. നിര്‍ദേശം മറികടക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന് പ്രസിഡന്റ് ആഷി ഘോഷിനും മറ്റ് മൂന്ന് അംഗങ്ങള്‍ക്കും ഇന്നലെ നല്കിയ നോട്ടീസില്‍ അഡ്മിനിസ്ട്രേഷന് വ്യക്തമാക്കിയിരുന്നു.
കലാപത്തിലെ ഇരകള്‍ക്ക് കാമ്പസിനുള്ളില്‍ അഭയം നല്‍കുമെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് നേതാക്കള്‍ വ്യാഴാഴ്ച പരസ്യമായി പറഞ്ഞിരുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ മൂന്നു ദിവസം നീണ്ട കലാപത്തില്‍ 42 പേര് കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവകുകയും ചെയ്തിട്ടുണ്ട്.

Comments