
മുംബൈ : ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ തുടങ്ങാനിരിക്കെ നിര്‍ണായക തീരുമാനവുമായി ബി സി സി ഐ. ഐ പി എല്‍ ചാമ്പ്യന്‍ ലഭിക്കുന്ന സമ്മാനത്തുക കുറയ്ക്കാന്‍ ബിസിസിഐ തീരുമാനിച്ചു. കര്‍ശനമായ ചെലവ് ചുരുക്കല്‍ നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നിര്‍ണ്ണായക തീരുമാനം. സമ്മാനത്തുക 2019 നെ അപേക്ഷിച്ച് പകുതിയായി കുറയ്്ക്കാനാണ് ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്.
ചാമ്പ്യന്മാരാകുന്ന ടീമിന് 20 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നത്. എന്നാല്‍ ഇക്കുറി അത് 10 കോടിയാണ്. ഇക്കാര്യം വ്യക്തമാക്കി എല്ലാ ഫ്രാഞ്ചൈസികള്‍ക്കും ബിസിസിഐ സര്‍ക്കുലര്‍ അയിച്ചിട്ടുണ്ട്.
രണ്ടാം സ്ഥാനക്കാര്‍ക്ക് 12 കോടിയായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അത് 12 കോടിയായി കുറച്ചു. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് നാല് കോടയിയായിരിക്കും സമ്മാനത്തുക നല്‍കുന്നത്. ഒന്നരക്കോടി രൂപയാണ് അസോസിയഷന് ലഭിക്കുക.
നിലവില്‍ ഫ്രാഞ്ചൈസികളെല്ലാം മികച്ച് സാമ്പത്തിക ഭദ്രതയുള്ളവരാണ്. വരുമാനം വര്‍ധിപ്പിക്കാന്‍ സ്പോണ്‍സര്‍ഷിപ്പ് പോലുള്ള ഒന്നിലധികം മാര്‍ഗങ്ങളും അവര്‍ക്ക് മുന്നിലുണ്ട്. അതുകൊണ്ട് ഇത്തരമൊരു പരിഷ്ക്കാരം അവരെ കാര്യമായി ബാധിക്കില്ലെന്നും ഒരു ബിസിസിഐ വക്താവ് പറഞ്ഞു.






