
മെല്‍ബണ്‍: മഴമൂലം മത്സര ഉപേക്ഷിച്ചതിനെ തുടര്‍ന്ന് ഇന്ത്യ ട്വന്റി20 വനിതാലോകകപ്പ് ഫൈനലില്‍. ഇന്ത്യയൂം ഇംഗ്ളണ്ടും തമ്മില്‍ നടക്കേണ്ടിയിരുന്ന ഒന്നാം സെമി ഫൈനല്‍ മഴ മൂലം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ച സാഹചര്യത്തില്‍ ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യയെ കലാശക്കളിയിലേക്ക് ഉയര്‍ത്തിയത്. ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ ജേതാക്കളെ ഇന്ത്യ ഫൈനലില്‍ നേരിടും.
ടി 20 ലോകകപ്പില്‍ കഴിഞ്ഞ അഞ്ചു തവണയും ഇംഗ്ളണ്ടിനോട് തോല്‍വി ഏറ്റുവാങ്ങിയ ടീമാണ് ഇന്ത്യ. പത്ത് ഓവറെങ്കിലും എറിഞ്ഞെങ്കില്‍ മാത്രമേ മത്സരം നടത്താനാകൂ എന്നാണ് ഐസിസി നിയമം. എന്നാല്‍ രണ്ടു മണിക്കൂര്‍ കാത്തിരുന്നിട്ടും മഴ ശമിച്ചില്ല. തുടര്‍ന്ന് എല്ലാ മത്സരങ്ങളും ജയിച്ചത് ഇന്ത്യ യെ രക്ഷപ്പെടുത്തി. ഇതോടെ 2017 ഏകദിന ലോകകപ്പിലും 2018 ലെ ട്വന്റി20 ലോകകപ്പിലും ഏറ്റ പരാജയത്തിന് ഇന്ത്യ മറുപടി നല്‍കുകയും ചെയ്തു.
നേരത്തേ ഐസിസി വനിതാ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടിയ ഇന്ത്യന്‍ ബാറ്റ്സ്വുമണ് ഷെഫാലിയും ബൗളര്‍മാരില്‍ ഒന്നാമതുള്ള ഇംഗ്ലീഷ് സ്പിന്നര്‍ സോഫി എക്ളിസ്റ്റണും തമ്മിലുള്ള പോരാട്ടമായി മത്സരത്തെ വിലയിരുത്തിയിരുന്നു. ആരാധകരും ഏറെ ആകാംഷയോടെയാണ് ഈ പോരാട്ടം കാണാനിരുന്നത്. ഒരു മത്സരം പോലും തോല്‍ക്കാതെ ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയ മുന്നേറ്റമാണ് ഇന്ത്യയ്ക്ക് തുണയായത്. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള ടീമുകളെ തകര്‍ത്തുവിട്ട ഇന്ത്യ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് സെമിയില്‍ എത്തിയത്. മറുവശത്ത് ഇംഗ്ളണ്ട് ബി ഗ്രൂപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തായി പോയി. ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റതാണ് അവര്‍ക്ക് തിരിച്ചടിയായത്.
ഞായറാഴ്ചയാണ് ഫൈനല്‍. രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്കയാണ് നേരിടുന്നത്. മറ്റൊരു റിസര്‍വ് ദിനം ഇല്ലാതെ തന്നെ എല്ലാ മത്സരവും ജയിച്ച ടീമിനെ ജേതാക്കളായി പ്രഖ്യാപിച്ചത് തങ്ങളെ സംബന്ധിച്ചിടത്തോളം ദുഷ്ക്കരമാണെന്ന് ഇംഗ്ളണ്ട് പറഞ്ഞു. 2009, 2012, 2014, 2016, 2018 വര്‍ഷങ്ങളില്‍ ഇന്ത്യ ഇംഗള്ണ്ടിനോട് ടി20 ലോകകപ്പില്‍ പരാജയപ്പെട്ടിരുന്നു.





