
അസുന്‍സിയോണ്‍: ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വായിയില്‍ അറസ്റ്റില്‍. വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിനാണ് ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസ താരത്തെ സഹോദരന് റോബര്‍ട്ടോ ഡി അസ്സിസിനേയും അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇരുവരുടെയും കൈയില്‍ നിന്ന് പരാഗ്വായി പൗരന്മാരാണെന്നുള്ള പാസ്പോര്‍ട്ടാണ് കിട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ചയാണ് റൊണാള്‍ഡീന്യോയും സഹോദരനും പരാഗ്വായിലെത്തിയത്. നിലവിഇല് റൊണാള്‍ഡീന്യോയ്ക്ക് ബ്രസീല്‍ പാസ്പോര്‍ട്ടില്ല.
2015 ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മ്മാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിഴയൊടുക്കാന്‍ താരം വീഴ് വരുത്തിയതോടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയായിരുന്നു. റൊണാള്‍ഡീന്യോ ബാഴ്സലോണ, എ.സി.മിലാന്, പിഎസ്ജി അടക്കമുള്ള €ബഒകള്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.






