
ന്യുഡല്‍ഹി: ഡല്‍ഹി കലാപത്തിനിടെ ഐ.ബി ഉദ്യോഗസ്ഥനായ അങ്കിത് ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന മുന്‍ എഎപി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് കീഴടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിക്കു മുമ്പാകെ കീഴടങ്ങാന്‍ അപേക്ഷിച്ച സമര്‍പ്പിച്ചതായി താഹിര്‍ വ്യക്തമാക്കി.
താന്‍ തെറ്റുകാരനല്ല. ഫെബ്രുവരി 24ന് പല തവണ താന്‍ പോലീസിനെ വിളിച്ചതാണ്. അ്േനന ദിവസം താന്‍ പ്രദേശത്തുനിന്ന് പോയിരുന്നു. ഫെബ്രുവരി 25നാണ് പ്രദേശത്ത് സംഘര്‍ഷമുണ്ടായത്. താന്‍ തെറ്റുകാരനല്ലെന്ന് തന്റെ ദൈവത്തിനറിയാം.- താഹിര്‍ ഒരു വാര്‍ത്താചാനലിനോട് പ്രതികരിച്ചു.
കീഴടങ്ങുകയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. നാര്‍ക്കോ അനാലിസിസ് അടക്കം ഏതു പരീക്ഷണങ്ങള്‍ക്കും താന്‍ തയ്യാറാണെന്നും താഹിര്‍ ഹുസൈന് പറഞ്ഞു. താന്‍ ഡല്‍ഹിക്കു സമീപം തന്നെയുണ്ടായിരുന്നുവെന്നും തന്നെ പോലീസാണ് രക്ഷിച്ചതെന്നും കുടുംബസമേതം നാടുവിടുകയായിരുന്നുവെന്നും താഹിര്‍ പറയുന്നു.
ഐ.ബി ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ താഹിറിനെതിരെ ആരോപണം ഉയര്‍ന്നത് ആം ആദ്മി പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതോടെ പാര്‍ട്ടി താഹിറിനെ സസ്പെന്റു ചെയ്തു. ചാന്ദ് ബാഗില്‍ താഹിറിന്റെ വീടിനു സമീപമുള്ള കനാലിലാണ് അങ്കിത് ശര്‍മ്മയുടെ മൃതദേഹം കണ്ടെത്തിയത്. അങ്കിതിനെ പിടികൂടി കെലപ്പെടുത്താന്‍ താഹിര്‍ ആണ് നിര്‍ദേശം നല്‍കിയതെന്നാണ് അങ്കിതിന്റെ കുടുംബത്തിന്റെ ആരോപണം.






