
ബംഗുളൂരു : സ്ത്രീധനത്തിന്റെ പേരില്‍ ഫ്ളിപ്കാര്‍ട്ട് സഹസ്ഥാപകന്‍ സസച്ചിന് ബന്‍സാല്‍ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭാര്യ പ്രിയ ബന്‍സാല്‍ കൊറമംഗല പോലീസ് സ്റ്റേഷനില്‍ പരാത നല്കി. തന്റെ പിതാവ് വിവാഹത്തിനായി 50 ലക്ഷം രൂപ ചെലവഴിച്ചുവെന്നും സച്ചിന് 11 ലക്ഷം രൂപ നല്‍കിയെന്നും പരാതിയില്‍ പറയുന്നു. ഇപ്പോള്‍ തന്റെ പേരിലുള്ള സ്വത്ത് സച്ചിന്റെ പേരിലേയ്ക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുകയാണ്. സ്വത്ത് കൈമാറാണ് തയ്യാറാകാത്തതിനാല്‍ സച്ചിന്റെ മാതാപിതാക്കളും സഹോദരനും ചേര്‍ന്ന് ഉപദ്രവിക്കുകയാണെന്നും അവര്‍ പരാതിയില്‍ പറയുന്നു.






