
ഷെയ്ന് നിഗവുമായി നിലനിന്നിരുന്ന തര്‍ക്കവുമായി ബന്ധപ്പെട്ട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മ സംഘടനയുമായി നടന്ന ചര്‍ച്ചയിലെ ധാരണകളുടെ വിശദാംശങ്ങള്‍ പുറത്ത്. കരാറിലെ വ്യവസ്ഥകളില്‍ ഷെയ്ന്റെ ഗെറ്റപ്പും നശ്ടപരിഹാരത്തിന്റെ വീതം വെയ്പ്പുമെല്ലാം പരാമര്‍ശിച്ചിട്ടുണ്ട്.
മാര്‍ച്ച് ഒന്‍പതിന് ഷെയ്ന് വെയില് സിനിമയുടെ ചിത്രീകരണത്തിനെത്തണം. മാര്‍ച്ച് 28ന് ശനിയാഴ്ചയ്ക്കണം ഈ ചിത്രത്തിലെ താടി വച്ചുള്ള മുഴുവന്‍ രംഗങ്ങളും അഭിനയിച്ച് പൂര്‍ത്തിയാക്കണം. 20 ദിവസമാണ് വെയില് സിനിമയ്ക്കായി താടിവച്ച് ഷെയിന്‍ അഭിനയിക്കേണ്ടത്.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 13 വരെ 14 ദിവസം കുര്‍ബാനി സിനിമയില്‍ താടിവച്ച് അഭിനയിക്കണം. പിന്നീടുള്ള 5 ദിവസം താടിയില്ലാതെയും ഈ സിനിമയില്‍ അഭിനയിക്കണം. ഈ രണ്ട് സിനിമകളും പൂര്‍ത്തിയായ ശേഷം മാത്രമേ മറ്റ് ചിത്രങ്ങളില്‍ ഷെയ്ന് അഭിനയിക്കാന്‍ പാടുള്ളൂ.
കൂടാതെ വെയില്, കുര്‍ബാനി സിനിമകള്‍ക്ക് നഷ്ടപരിഹാരമായി 16 ലക്ഷം വീതം 32 ലക്ഷം നല്‍കണം. വെയില് സിനിമയുടെ പ്രതിഫലത്തിന്റെ ബാക്കിയായി ഷെയ്നിന് നിര്‍മ്മാതാവ് ജോബി ജോര്‍ജിന് നല്‍കാനുള്ള 16 ലക്ഷം നല്‍കേണ്ടതില്ല. കുര്‍ബാനി സിനിമയുടെ പ്രതിഫല ഇനത്തില്‍ നിര്‍മ്മാതാവ് സുബൈര്‍ നല്‍കേണ്ട തുടയില്‍ 16 ലക്ഷം കുറച്ച് നല്കിയാല് മതി.
കരാര്‍ ഷെയ്ന് ഒപ്പിട്ട് നല്‍കിയതോടെ വിലക്ക് പിന്‍വലിക്കുന്നതായി നിര്‍മ്മാതാക്കള്‍ അറിയിക്കുകയായിരുന്നു. വെയില്, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംങ്ങില്‍ തര്‍ക്കം ഉണ്ടാകാതിരിക്കാന്‍ വിവിധ സംഘടനാ നേതാക്കള്‍ മേല്‍നോട്ടം വഹിക്കും. പ്രതിഫലത്തില്‍ 16 ലക്ഷം വീതം നഷ്ടപ്പെടുന്ന കരാര്‍ ഒപ്പിടണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഷെയ്ന് വികാരധീനനായി. നിര്‍മ്മാതാക്കളും അമ്മ ഭാരവാഹികളും ചേര്‍ന്ന് സമാധാനിപ്പിച്ചാണ് ഷെയ്നിനെ തിരിച്ച് യാത്രയാക്കിയത്.






