
നിവിന്‍ പോളി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ 'മൂത്തോന്' എന്ന സിനിമയിലെ മിറര്‍ സീന്‍ വീഡിയോ പുറത്തിറങ്ങി. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതുവും ചേര്‍ന്നാണ്.
ചിത്രത്തിലെ ഏറെ ചര്‍ച്ചയായ ഒരു രംഗമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. രാജീവ് രവിയുടെ ഛായാഗ്രഹണത്തില്‍ ഒരുങ്ങിയ മൂത്തോന് ടൊറന്റോ ചലച്ചിത്രോല്‍സവം, മുംബൈ ചലച്ചിത്രോല്‍സവം എന്നിവ ഉള്‍പ്പടെയുള്ള വിവിധ ചലച്ചിത്ര മേളകളില്‍ മികച്ച അംഗീകാരം നേടിയ ശേഷമാണ് ചിത്രം തീയേറ്ററുകളിലെത്തിയത്. തീയേറ്ററുകളിലും മികച്ച നിരൂപക-പ്രേക്ഷക പ്രശംസകള്‍ നേടിയിരുന്നു.
ലക്ഷദ്വീപുകാരനായ ഒരാള്‍ തന്റെ സഹോദരനെ തേടി നടത്തുന്ന യാത്രയാണ് മൂത്തോന്റെ പ്രമേയമായിരുന്നത്. ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നതും ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയായിരിക്കുന്നതും ബോളിവുഡ് ചലച്ചിത്രകാരനായ അനുരാഗ് കശ്യപായിരുന്നു. ചിത്രത്തിലെ സംഭാഷണങ്ങളില്‍ അധികവുമുള്ളത് ലക്ഷദ്വീപിലെ ജിസരി മലയാളത്തിലാണ് ഒരുക്കിയിരുന്നത്. ഫോര്‍ട്ട് കൊച്ചിയിലും ലക്ഷദ്വീപിലും മുംബൈയിലുമൊക്കെയായാണ് ചിത്രത്തിന്റെ ഷൂട്ടിങ്.
ശോഭിത ധുലിപാല, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സ്യര്‍, ദിലീഷ് പോത്തന്, സുജിത് ശങ്കര്‍, ജിം സര്‍ഭ്, മുരളി ശര്‍മ്മ, സൗബിന് ഷാഹിര്‍,റോഷന് മാത്യു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.






