ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ മരണസംഖ്യ 53 ആയി. ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. ഗുരു തേജ് ബഹാദൂര്‍ ആശുത്രിയില്‍ വ്യാഴാഴ്ച ആറ് മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റ് ചികിത്സയിലായിരുന്നവരാണ് മരണത്തിന് കീഴടങ്ങിയത്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ ബി.ജെ.പി നേതാവ് കപില്‍ മിശ്ര വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് കലാപം തുടങ്ങിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് തങ്ങളുടെ വീടുകളും ജീവിതമാര്‍ഗമായ വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടു.
മുന്നൂറിലധികം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ 79 വീടുകളും 327 കടകളും പൂര്‍ണ്ണമായി കത്തിനശിച്ചു.






