
ന്യൂഡല്‍ഹി: ഡല്‍ഹി കലാപത്തില്‍ പ്രതിഷേധവുമായി ഇറാന് പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി. ഡല്‍ഹിയില്‍ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചുവെന്ന് ഖമനേയി. ഹിന്ദു തീവ്രവാദികളെയും അവരുടെ പാര്‍ട്ടിയെയും ഇന്ത്യന്‍ സര്‍ക്കാര്‍ നിയന്ത്രിക്കണം. ഇല്ലെങ്കില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ഒറ്റപ്പെടുമെന്നും ഖമനേയി പറഞ്ഞു. മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ഖമനേയി കൂട്ടിച്ചേര്‍ത്തു.
#IndianMuslimslnDanger എന്ന ഹാഷ്ടാഗിലാണ് ഖമനേയിയുടെ ട്വീറ്റ്. നേരത്തെ ഡല്‍ഹി കലാപത്തില്‍ പ്രതിഷേധവുമായി തുര്‍ക്കി പ്രസിഡന്റ് ത്വയിബ് എര്‍ദോഗനും ബ്രിട്ടീഷ് പാര്‍ലമെന്റും രംഗത്ത് വന്നിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ലേബര്‍ പാര്‍ട്ടി, എന്‍.എന്‍.പി, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പിമാരാണ് ഇന്ത്യന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നത്. പൗരത്വ നിയമത്തിനെതിരെയും ബ്രിട്ടീഷ് എം.പിമാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. സി.എ.എ വിരുദ്ധ സമരക്കാര്‍ക്കെതിരെ ബി.ജെ.പി നേതാവ് കപില്‍ മിശ്ര വിദ്വേഷം പ്രസംഗം നടത്തിയതിന് പിന്നാലെയാണ് കലാപം തുടങ്ങിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് തങ്ങളുടെ വീടുകളും ജീവിതമാര്‍ഗമായ വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെട്ടു. മുന്നൂറിലധികം പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. സംഘര്‍ഷത്തില്‍ 79 വീടുകളും 327 കടകളും പൂര്‍ണ്ണമായി കത്തിച്ചു.







Comments