ന്യൂഡല്‍ഹി: എന്‍.പി.ആറിലെ വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കാതെ തന്നെ മുന്നോട്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്‍.ഡി.എയുടെ ഘടകകക്ഷികളുടെ പോലും എതിര്‍പ്പ് തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
2010ലെ സെന്‍സസിലും ജനനത്തീയതിയിലും ജന്മസ്ഥലവും പ്രതിപാദിക്കുന്ന ചോദ്യങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നത്. പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മറ്റിയോടും സര്‍ക്കാര്‍ ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കി.
എന്‍.ഡി.എ സഖ്യകക്ഷിയായ ജെ.ഡി.യു ഉള്‍പ്പെടെ എന്‍.പി.ആറിനെതിരെ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. വിവാദ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് ജെ.ഡി.യു ആവശ്യപ്പെട്ടിരുന്നു. 2010ലെ എന്‍.പി.ആര് ഫോര്‍മാറ്റ് തിരിച്ചുകൊണ്ടുവരമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ നിയമസഭയില്‍ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.






