
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സി.പിഎം പ്രദേശിക നേതാവ് പി.കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 13ലേക്ക് മാറ്റി. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന തനിക്ക് ചികിത്സയ്ക്കായി തടവുശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് കുഞ്ഞനന്തന്റെ ആവശ്യം.
കഴിഞ്ഞ വര്‍ഷം ഇതേ ആവശ്യമുന്നയിച്ച് നല്കിയ ഹര്‍ജി ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ ഹര്‍ജി തീര്‍പ്പാകുംവരെ ശിക്ഷ മരവിപ്പിക്കണമെന്നാണ് ഇടക്കാല ഹര്‍ജിയിലെ ആവശ്യം. അതുവരെ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം.
2014 ജനുവരിയിലാണ് ഗൂഢാലോചന കേസില്‍ പി.കെ കുഞ്ഞനന്തനെ വിചാരണ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഗുരുതരമായ ആരോപണ്യ പ്രശ്നങ്ങളുള്ളതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഡിസ്ചാര്‍ജ് ചെയ്താന്‍ ജയിലിലേക്ക് തന്നെ മടങ്ങേണ്ടിവരും. ഈ സാഹചര്യത്തിലാണ് ജാമ്യഹര്‍ജി നല്‍കിയത്.
നിലവില്‍ ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ജയിലിലെ ചികിത് മതിയാവില്ല. ിപ്പോഴല്തന്നെ ഏഴുവര്‍ഷവും ഏഴുമാസവും തടവ് അനുഭവിച്ചുകഴിഞ്ഞു. കൂടുതല്‍ ചികിത്സ തേടേണ്ടത് അനിവാര്യമാണ്. അതിനാല്‍ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കോടതി നോട്ടീസ് നല്‍കിയിരുന്നു.






