
മുംബൈ : വായ്പാ തട്ടിപ്പ കേസില്‍ യെസ് ബാങ്ക സ്ഥാപകന്‍ റാണാ കപൂറിനൊപ്പം ഭാര്യയെയും മകളയെും സിബിഐ പ്രതി ചേര്‍ത്തു. ഇരുവരെയും സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കൂടുതല്‍ ചോദ്യം ചെയ്യും. റാണീ കപൂറിന്റെ തട്ടിപ്പിന് കൂട്ടു നിന്ന സ്വകാര്യ കമ്പനിയുടെയും ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തി.
ഡി എച്ച് എഫ് എല്ലിന് 4,500 കോടി രൂപ നല്‍കിയതിന് പിന്നാലെ റാണാ കപൂറിന്റെ കടലാസ് കമ്പനിയായ ഡോയറ്റ് അര്‍ബര്‍ വെഞ്ചേസിലേക്ക് 600 കോടി എത്തിയെന്നായിരുന്നു ഡയറക്ടറേറ്റിന്റെ കണ്ടെത്തല്‍. ഈ കടലാസ് കമ്പനിയുടെ ഉടമസ്ഥരില്‍ റാണാ കപൂറിന്റെ മകള്‍ റോഷ്നി കപൂറും ഭാര്യ ബിന്ദു കപൂറും ഉണ്ട്. ഇരുവരെയും സിബിഐ വിശദമായി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും.
സിബിഐ കേസെടുത്തതിന് പിന്നാലെ ലണ്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച റോഷ്നി കപൂറിനെ കഴിഞ്ഞ ദിവസം വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞിരുന്നു. ഉത്തര്‍പ്രദേശ് പവര്‍ കോര്‍പ്പറേഷനിലെ തൊഴിലാളിയുടെ പിഎഫ് തുക നിക്ഷേപമായി സ്വീകരിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ നേരത്തെ തന്നെ സിബിഐ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍. കള്ളപ്പണം വെളിപ്പിച്ച കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലാണ് റാണാ കപൂര്‍.






