
തെന്നിന്ത്യന്‍ നടി ഖുശ്ബും നടനും സംവിധായകനുമായ സുന്ദര്‍ സിയും വിവാഹിതരായിട്ട് ഇരുപത് വര്‍ഷം തികഞ്ഞിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന സമയത്താണ് ഖുശ്ബുവിനെ സുന്ദര്‍ വിവാഹം ചെയ്തത്. 1995ല്‍ പുറത്തിറങ്ങിയ സുന്ദര്‍ സിയുടെ ആദ്യ ചിത്രം മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ചാണ് ഖുശ്ബുവിനോടുള്ള പ്രണയം സുന്ദര്‍ തുറന്നു പറഞ്ഞത്. തുടര്‍ന്ന് 2000 മാര്‍ച്ച് ഒന്‍പതിനാണ് ഇരുവരും വിവാഹിതരായത്.
ഇരുപതു വര്‍ഷം നീണ്ട ദാമ്പത്യത്തെപ്പറ്റി കഴിഞ്ഞ ദിവസം ഖുശ്ബു ട്വിറ്ററില്‍ കുറിച്ചിരുന്നു. '' 20 വര്‍ഷങ്ങളായി ഒന്നും മാറിയില്ല. ഇന്നും ഞാന്‍ സംസാരിച്ചു കൊണ്ടേയിരിക്കുന്നു. നിങ്ങള്‍ ഒരു പുഞ്ചിരിയോടെ എന്നെ കേട്ടുകൊണ്ടിരിക്കുന്നു. സ്വന്തം വിവാഹത്തിന് വൈകി വന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും. അതാണ് നിങ്ങള്‍. എന്റെ ശക്തികേന്ദ്രത്തിന് വിവാഹ വാര്‍ഷികാശംസകള്‍'' - ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അവന്തികയും അനന്തിതയും.






