More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘സുരേഷ്ഗോപി ആദ്യമായി നായകനായത് എന്റെ അഭ്യര്‍ത്ഥനയിലൂടെയാണ്; കേന്ദ്രമന്ത്രിയായപ്പോള്‍ അദ്ദേഹമിതൊക്കെ മറന്നു കാണും...’ പരിഹസിച്ച് ശ്രീകുമാരൻ തമ്പി

Authored by Web Desk | Last updated: 14 Aug 2026, 4:21 PM | 3 min read

Print
Sreakumaran thampi's post aganist suresh gopi (Image Source: Facebook)
Sreakumaran thampi's post aganist suresh gopi (Image Source: Facebook)
സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കാനുള്ള ബില്ല് രാജ്യസഭ പാസാക്കിയത് ഇക്കഴിഞ്ഞ ദിവസമാണ്. നേരത്തെ ബില്ല് ചര്‍ച്ച കൂടാതെ ലോക്‌സഭ പാസാക്കിയിരുന്നു. ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പേര് മാറ്റം പൂര്‍ത്തിയാകും. സംസ്ഥാനത്തിന്റെ പേര് കേരളം എന്ന് മാറ്റിയതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ സഭയില്‍ ‘കേരളം കേരളം...’ എന്ന് തുടങ്ങിയ പ്രശസ്ത ഗാനം സുരേഷ് ഗോപി ആലപിച്ചത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞതാണ്.
എന്നാല്‍ ഇപ്പോഴിതാ പാട്ടിന്റെ വരികള്‍ എഴുതിയ തന്റെ പേര് പരാമർശിക്കാൻ തയ്യാറാകാത്ത കേന്ദ്രമന്ത്രിയുടെ നടപടിയില്‍ കടുത്ത അതൃപ്തിയും പരിഹാസവും പങ്കിടുകയാണ് കവിയും സംവിധായകനുമായ ശ്രീകുമാരൻ തമ്പി. പാർലമെന്റില്‍ ആവേശത്തോടെ പാട്ടുപാടിയെങ്കിലും ഗാനരചയിതാവിന്റെ പേര് വിട്ടുകളഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെയാണ് ശ്രീകുമാരന്‍ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. തന്റെ പേര് കേന്ദ്രമന്ത്രിയുടെ നാവിന് വഴങ്ങില്ലായിരിക്കാമെന്നും, പാട്ടിനു മുൻപ് വയലാറിന്റെയും ദേവരാജന്റെയും പേരുകള്‍ പറഞ്ഞതുകൊണ്ട് ഈ ഗാനവും വയലാർ എഴുതിയതാണെന്ന് ജനങ്ങള്‍ ധരിച്ചോട്ടെ എന്ന് സുരേഷ് ഗോപി കരുതിക്കാണുമെന്നും ശ്രീകുമാരൻ തമ്പി കുറിച്ചു.
‘‘ബഹുമാനപ്പെട്ട കേന്ദ്രമന്ത്രി ശ്രീ. സുരേഷ് ഗോപി ഇന്ന് പാർലമെന്റിൽ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് പൂർണ്ണമായി അംഗീകരിക്കപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിക്കുന്നതിനിടയിൽ ‘കേരളം കേരളം കേളി കൊട്ടുയരുന്ന കേരളം...’ എന്ന ഗാനം പാടി അഭിമാനപുളകിതനായി. എം ടി വാസുദേവൻ നായർ, ജോൺസൺ, വയലാർ, ജി. ദേവരാജൻ തുടങ്ങിയ മലയാളികളായ പ്രഗത്ഭരെ അനുസ്മരിച്ച് സാഹിത്യത്തിലും സംഗീതത്തിലുമുള്ള തന്റെ താല്പര്യം അദ്ദേഹം വെളിവാക്കുകയും ചെയ്തു. എന്നാൽ അദ്ദേഹം പാടിയ ‘കേരളം... കേരളം’ എന്ന പാട്ട് എഴുതിയ ശ്രീകുമാരൻ തമ്പി എന്ന അടിയന്റെ പേര് പറയാൻ തയ്യാറായില്ല. ഒരു പക്ഷെ എന്റെ പേര് അദ്ദേഹത്തിന്റെ നാവിന് വഴങ്ങില്ലായിരിക്കും. പകരം ‘ഒരു മഹാകവി’ എന്ന ലേബലിൽ എന്നെ ഒതുക്കി. പാട്ട് പാടുന്നതിനു മുൻപ് വയലാർ, ദേവരാജൻ എന്നീ പേരുകൾ പറഞ്ഞതിൽ നിന്ന് ഈ ഗാനവും വയലാർ എഴുതിയത് എന്ന് ജനങ്ങൾ ധരിച്ചോട്ടെ എന്ന് ആ ശുദ്ധഹൃദയൻ വിചാരിച്ചുകാണും.
കേരളത്തെക്കുറിച്ചുള്ള ഒരു മികച്ച ഗാനമായി എല്ലാ മലയാളികളും അംഗീകരിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ രചയിതാവായ എന്റെ പേര് ആ നല്ല അവസരത്തിൽ പറയാതിരിക്കാൻ സുരേഷ് ഗോപിക്ക് രണ്ടു മൂന്നു കാരണങ്ങൾ ഉണ്ട്. മോഹൻലാലിനെ നായകനാക്കി ഞാൻ സ്വന്തമായി നിർമ്മിച്ചു സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ അതുവരെ ചെറിയ വേഷങ്ങളിൽ മാത്രം അഭിനയിച്ചിരുന്ന സുരേഷ് ഗോപിയെ ഞാൻ പ്രധാന വില്ലനാക്കി. നായകനാകാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ തിരക്കഥയും സംഭാഷണവും ഗാനങ്ങളും എഴുതി ഐ വി ശശി സംവിധാനം ചെയ്ത ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ സുരേഷ് ഗോപിയെ നായകനാക്കണമെന്ന് ഞാൻ നിർബന്ധമായി ശശിയോട് പറഞ്ഞു. സുരേഷ് ഗോപി ആദ്യമായി നായകനായി വന്നത് ‘അക്ഷരത്തെറ്റ്’ എന്ന ചിത്രത്തിൽ ആണ്. അന്ന് ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചു പ്രശസ്തനായ ഒരു യുവനായകനായിരുന്നു ഐ വി ശശിയുടെ മനസ്സിൽ. എന്നാൽ എന്റെ അഭ്യർത്ഥന മാനിച്ച് ശശി സുരേഷ് ഗോപിയെ തന്നെ നായകനാക്കി.
‘അക്ഷരത്തെറ്റ്’ റിലീസ് ആയ ദിവസം സുരേഷ് ഗോപിയുടെ അമ്മ കൊല്ലത്തെ ഒരു തീയേറ്ററിൽ സിനിമ കണ്ടതിനു ശേഷം എന്നെ ഫോണിൽ വിളിച്ച് ആ കുടുംബത്തിന്റെ നന്ദിയും കടപ്പാടും അറിയിച്ചത് ഞാൻ ഇന്നും ഓർക്കുന്നു. ആരിൽ നിന്നും നന്ദി പ്രതീക്ഷിക്കണ്ട എന്ന സത്യവും എനിക്കറിയാം. കേന്ദ്രമന്ത്രി ആയ സുരേഷ് ഗോപി ഇതൊക്കെ മറന്നു കാണും. പക്ഷെ ഈ എൺപത്താറാം വയസ്സിലും എന്റെ ഓർമ്മശക്തിക്കു കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. എന്നെക്കാൾ വളരെ ചെറുപ്പമായ സുരേഷ് ഗോപി ഈ മറവിരോഗത്തിൽ നിന്ന് രക്ഷ പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
‘ബന്ധുവാര് ശത്രുവാര് ബന്ധനത്തിൻ നോവറിയും കിളിമകളേ പറയൂ ...’
ഇതും എന്റെ വരികളാണ്. എന്റെ പേര് പറയാതെ സുരേഷ് ഗോപി ഈ വരികളും ഇടയ്ക്ക് ഉദ്ധരിക്കുന്നത് നല്ലതാണ്...’’ എന്നാണ് ശ്രീകുമാരന്‍ തമ്പി കുറിച്ചത്. മലയാളത്തിന്റെ പ്രിയ സംഗീതസംവിധായകന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്. സിനിമാലോകത്തെ പഴയകാല ബന്ധങ്ങളും രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും തമ്മിലുള്ള വാക്പോരുകള്‍ക്ക് മുറുക്കം കൂട്ടുകയാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്. നിരവധി ആരാധകര്‍ ശ്രീകുമാരന്‍ തമ്പിയുടെ മഹത്വം കമന്റുകളിലൂടെ കുറിക്കുന്നുണ്ട്. ‘പൊന്നും കുടത്തിന് എന്തിനാ പൊട്ട്. മലയാളികളുടെ ഹൃദയത്തിൽ അല്ലേ നമ്മുടെ തമ്പി സര്‍, മനഃപൂർവം ആവില്ല, എന്നിരുന്നാലും സാറിന്റെ പേര് പറയണമായിരുന്നു,ശ്രീകുമാരൻ തമ്പി സർ... അങ്ങയെ സുരേഷ് ഗോപി പറഞ്ഞിട്ട് വേണ്ട മലയാളത്തിനു അറിയാൻ...’ എന്നതടക്കമാണ് കമന്റുകള്‍.







സംസ്ഥാനത്തിന്റെ ഈ പേര് മാറ്റം ആവശ്യപ്പെട്ട് 2023 ഓഗസ്റ്റിലും 2024 ജൂണിലും കേരള നിയമസഭ ഏകകണ്ഠമായി രണ്ട് പ്രമേയങ്ങള്‍ പാസാക്കിയിരുന്നു. തുടര്‍ന്നാണ് ഈ ബില്ല് രാജ്യസഭ പാസ്സാക്കിയത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ത റായിയാണ് ബില്ല് അവതരിപ്പിച്ചത്. കേരളത്തിനും മലയാളികളും അഭിമാന നിമിഷമെന്ന് സഭയിലെ എംപിമാര്‍ പറഞ്ഞു.

Tags

  • suresh gopi
  • sreekumaran thampi
  • kerala became keralam officially

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

ഒടുവില്‍ മൗനം വെടിഞ്ഞ് ധ്രുവ് വിക്രം, ചര്‍ച്ചയായി താരത്തിന്റെ പുതിയ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി; അനുപമയ്ക്കുളള മറുപടിയോ ?

ആ സീൻ സിം​ഗിൾ ടേക്കിൽ ആണ് എടുത്തത്, അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു; അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്; ​ലോകേഷിനെക്കുറിച്ച് കൃഷ് ദയാല്‍

ആ സീൻ സിം​ഗിൾ ടേക്കിൽ ആണ് എടുത്തത്, അതുകഴിഞ്ഞ് ഞങ്ങളെല്ലാവരും കയ്യടിച്ചു; അദ്ദേഹം അതിശയിപ്പിക്കുന്ന നടനാണ്; ​ലോകേഷിനെക്കുറിച്ച് കൃഷ് ദയാല്‍

photo-www.instagram.com/saraalikhan95/

അമ്മയ്ക്കും സഹോദരനും സുഹൃത്തുക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷമാക്കി സാറ അലി ഖാന്‍; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

photo-www.instagram.com/rashmika_mandanna/

‘വേഗത കുറയ്ക്കുക എന്നത് ഭയപ്പെടുത്തുന്നതായി തോന്നുന്നു’; പരിക്കിന് ശേഷമുള്ള വിശ്രമജീവിതത്തെക്കുറിച്ച് രശ്മിക മന്ദാന

photo-www.instagram.com/anarkalimarikar/

' കുട്ടിക്കാലത്ത് ഞാന്‍ ആഗ്രഹിച്ചതിലും അധികമാണിത്' ; സന്തോഷം പങ്കുവച്ച് അനാര്‍ക്കലി മരിക്കാര്‍

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും ! ട്രെയ്‌ലർ ഉടൻ

ഏഴ് മാസങ്ങൾക്ക് മുൻപേ അനൗൺസ് ചെയ്ത ഡേറ്റിൽ തന്നെ 'ഖലീഫ' തിയേറ്ററുകളിലെത്തും ! ട്രെയ്‌ലർ ഉടൻ

Comments