മലയാളികളുടെ പ്രിയപ്പെട്ട നടിയും ഗായികയുമായ അനാര്‍ക്കലി മരിക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ പോസ്റ്റാണ് വൈറലാകുന്നത്. സൂര്യ നായകനായി തിയേറ്ററുകളിലെത്തിയ പുതിയ ചിത്രം ' വിശ്വനാഥ് ആന്‍ഡ് സണ്‍സി' ല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചതിന്റെ സന്തോഷമാണ് താരം പങ്കുവച്ചത്.
'വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷവും നന്ദിയുമുണ്ട്. ഈ മനുഷ്യനോട് സംസാരിക്കാനും ഒരേ ഫ്രെയിമില്‍ വരാനും കഴിഞ്ഞത്, കുട്ടിക്കാലത്ത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ വലിയൊരു കാര്യമാണ് ഈ മനുഷ്യനോടൊപ്പം സംസാരിക്കാനും സ്ക്രീൻ പങ്കിടാനും കഴിഞ്ഞത്. എന്നിലെ ആ ചെറിയ പെണ്‍കുട്ടി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്.
ഇനിയും കൂടുതല്‍ കഥാപാത്രങ്ങളില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ സാധിക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. അദ്ദേഹത്തോടൊപ്പം ആ ഒരു നിമിഷം പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമാണ്. വെങ്കി അറ്റ്‌ലൂരി സാര്‍ ഈ അവസരത്തിന് നന്ദി' , സൂര്യയ്‌ക്കൊപ്പമുളള ചിത്രം പങ്കുവച്ച് അനാര്‍ക്കലി കുറിച്ചു.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ' ഇതൊക്കെ എപ്പോ'? ' സര്‍പ്രൈസ് കാമിയോ' എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകള്‍.
' ലക്കി ഭാസ്‌കര്‍' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്ത ചിത്രമാണ് ' വിശ്വനാഥന്‍ ആന്‍ഡ് സണ്‍സ്'. സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമാണിത്. വെങ്കി അറ്റ്‌ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. മമിത ബൈജു, രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

Comments