മൈസ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഇടുപ്പിന് പരിക്കേറ്റതിനെത്തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് നടി രശ്മിക മന്ദാന. ഇപ്പോഴിതാ തന്റെ വിശ്രമജീവിതത്തിലെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. തിരക്കുപിടിച്ച ഷെഡ്യൂളുകളില്‍ നിന്ന് മാറിനില്‍ക്കുന്ന ഈ വേള ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ മാറ്റിയതായും താരം വ്യക്തമാക്കി.
"ഞാന്‍ ഇത്രയും നാള്‍ വീട്ടില്‍ വെറുതെയിരിക്കുകയാണെങ്കില്‍ എന്റെ ദിവസങ്ങള്‍ എപ്പോഴും ഇതുപോലെയായിരിക്കും. നിങ്ങള്‍ നിരന്തരം തിരക്കിലായിരിക്കുമ്പോള്‍ 'വേഗത കുറയ്ക്കുക' എന്നത് ഭയപ്പെടുത്തുന്നതായി തോന്നാം, എന്നാല്‍ നിര്‍ബന്ധിതമായി വേഗത കുറയ്‌ക്കേണ്ടി വരുമ്പോള്‍, ഭ്രാന്തമായി ഓടിക്കൊണ്ടിരുന്ന ആ തിരക്കുപിടിച്ച ജീവിതം ഇപ്പോള്‍ ഭയപ്പെടുത്തുന്നതായി തോന്നുന്നു... അതായിരിക്കാം ജീവിതം..വളരെയധികം സ്‌നേഹത്താല്‍ പൊതിഞ്ഞ്, ധാരാളം പോസിറ്റിവിറ്റിയും പ്രാർത്ഥനകളും നന്ദിയും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു" എന്നായിരുന്നു രശ്മിക കുറിച്ചത്.

ഓവര്‍സൈസ്ഡ് ടി-ഷര്‍ട്ടും കണ്ണടയും ധരിച്ച് റിലാക്‌സ്ഡ് മൂഡിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് വിജയ് ദേവര്‍കോണ്ട, കുടുംബാംഗങ്ങള്‍, വളര്‍ത്തുനായ് ഔറ എന്നിവരോടൊപ്പം സമയം ചെലവഴിക്കുന്ന ചിത്രങ്ങളും ഇതിലുള്‍പ്പെടുന്നു. ചിത്രങ്ങളില്‍ താരം ധരിച്ചിരുന്ന പൂവിന്റെ ആകൃതിയിലുള്ള മംഗല്യസൂത്രം ആരാധകര്‍ക്കിടയില്‍ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ട്. താരം ഉടന്‍ സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകര്‍ പോസ്റ്റിന് താഴെ കമന്റുകളിലൂടെ ആശംസിക്കുന്നത്.
മൈസ എന്ന ചിത്രത്തിലെ ഒരു നൃത്തരംഗം ചിത്രീകരിക്കുന്നതിനിടയിലാണ് രശ്മികയുടെ ഇടുപ്പെല്ലിലെ ഒരു ടെന്‍ഡന്‍ പൊട്ടിയത്. വലത് ഇടുപ്പെല്ലിനെ കാലുമായി ബന്ധിപ്പിക്കുന്ന നാല് ടെന്‍ഡുകളില്‍ ഒന്നാണ് വേര്‍പ്പെട്ടതെന്നും കാല്‍ ശരിയായി ഉയര്‍ത്തണമെങ്കില്‍ ഇത് വീണ്ടും യോജിക്കുന്നതുവരെ പൂര്‍ണ്ണ വിശ്രമം ആവശ്യമാണെന്നും രശ്മിക വ്യക്തമാക്കിയിരുന്നു.
നവാഗതനായ രവീന്ദ്ര പുല്ലൈ ആണ് 'മൈസ'യുടെ സംവിധായകന്‍. രണബാലി, പുഷ്പ 3, ആനിമല്‍ പാര്‍ക്ക്, റാക്ക തുടങ്ങിയവയാണ് രശ്മികയുടേതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് പ്രധാന ചിത്രങ്ങള്‍.

Comments