ജനപ്രിയ പരമ്പരയാണ് മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന തട്ടീം മുട്ടിം എന്ന പരമ്പര. 2011 നവംബര്‍ 5 നാണ് ഈ സീരിയല്‍ ആരംഭിക്കുന്നത്. മായാവതി അമ്മയുടെ കുടുംബത്തെ ഇപ്പോഴും സ്നേഹിക്കുകയാണ് പ്രേക്ഷകര്‍. കെപിഎസി ലളിത, മഞ്ജു പിള്ള, ജയകുമാര്‍ പിള്ള, ഭാഗ്യലക്ഷ്മി പ്രഭു, സിദ്ധാര്‍ത്ഥ് പ്രഭു എന്നിവരാണ് ഈ കുടുംബത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കുടുംബത്തിലെ പല കാര്യങ്ങളും ഹാസ്യാത്മകമായി പ്രേക്ഷകരുടെ മുന്നില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇതിലെ കഥാപാത്രങ്ങളായി എത്തുന്ന മോഹനവല്ലിയുടെയും, മീനാക്ഷി ആയി എത്തുന്ന ഭാഗ്യലക്ഷ്മി പ്രഭുവിന്റെയും ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മഞ്ജുപിള്ള തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പോസ്റ്റ് ചെയ്ത ചിത്രത്തോടൊപ്പമുള്ള കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഒരുപാട് മിസ് ചെയ്യുമെന്നും, ഒരുപാട് ഇഷ്ടം ആയിരുന്നെന്നുമാണ് മഞ്ജു ആശംസ പറഞ്ഞു കൊണ്ട് കുറിച്ചിരിക്കുന്നത്.
ഇതോടെ മീനാക്ഷി സീരിയലില്‍ നിന്ന് പോകുകയാണോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇതിന് മീനാക്ഷി വിദേശത്തേക്ക് പോകാന്‍ ഒരുങ്ങുകയാണെന്നാണ് മഞ്ജു വ്യക്തമാക്കിയത്. ഇതോടെ ആരാധകര്‍ നിരാശയിലാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഭാഗ്യലക്ഷ്മി. ജോലിയുമായി ബന്ധപ്പെട്ട് യുകെയിലേക്ക് പോവുന്നതിനാലാണ് ഭാഗ്യലക്ഷ്മി അഭിനയത്തോട് താല്‍ക്കാലികമായി വിട പറയുന്നത്. പരമ്പരയില്‍ ഭാഗ്യലക്ഷ്മിയുടെ അനിയനായി എത്തുന്നത് സ്വന്തം സഹോദരന് സിദ്ധാര്‍ത്ഥ് പ്രഭു തന്നെയാണ്.

Comments