ഡല്‍ഹി: കൊറോണയെ നേരിടാന്‍ ഗോമൂത്ര സത്കാരം നടത്തി ഹിന്ദു മഹാസഭ. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി. നോവല്‍ കൊറോണ വൈറസില്‍ നിന്നുള്ള പ്രതിരോഘമെന്ന നിലയിലായിരുന്നു ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചത്. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഗോമൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കിയതായാണ് ദി വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. ചാണകം, ഗോമൂത്രം, പാല്, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്. 200ഓളം പേര് ഗോമൂത്ര സത്കാരത്തില്‍ പങ്കെടുത്തുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്.
ഗോമൂത്രത്തിന്റെ ഗുണങ്ങളെ കുറിച്ചും കൊറോണ വൈറസിനെ ഗോമൂത്രം കുടിച്ച് നേരിടാമെന്നുള്ള വിവരം കൂടുതല്‍ പേരില്‍ എത്തിക്കാന്‍ ഇത്തരത്തിലുള്ള സത്കാര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ചക്രപാണി പറയുന്നു. കൊറോണ വൈറസിനെ നശിപ്പിക്കാന്‍ പശുവില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് സാധിക്കുമെന്നാണ് ചക്രപാണി മഹാരാജ് അവകാശപ്പെടുന്നത്.

Comments