
മുംബൈ : രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ എസി കോച്ചുളകില് നിന്ന് പുതപ്പും തിരശ്ശീലകളും നീക്കം ചെയ്യാന്‍ ഉത്തരവിറക്കി വെസ്സേണ്‍ റെയില്‍വേ. പുതപ്പ് ആവശ്യമുള്ള യാത്രക്കാര്‍ അത് കൈയില്‍ കരുതേണ്ടതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നിലവിലുള്ള നിര്‍ദേശപ്രകാരം കോച്ചുകളില്‍ ഉള്ള പുതപ്പുകളും തീരശ്ശീലകളും ഓരോ യാത്രക്ക് ശേഷം കഴുകാറില്ല. കൊറോണ പടരുന്നതിന്റെ സാഹചര്യത്തില്‍ കോച്ചുകളിലെ നിന്ന് എത്രയും പെട്ടെന്ന് പുതപ്പുകളും തീരശ്ശീലകളും പുതപ്പുകളും നീക്കാനാണ് വെസ്റ്റേണ്‍ റെയില്‍വേ പി ആര് ഒ അറിയിച്ചു. അത്യാവിശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കൂടുതല്‍ ബെഡ്ഷീറ്റുകള്‍ റെയില്‍വേ കരുതും.
ആയിരക്കണക്കിന് യാത്രക്കാര്‍ തൊടുന്ന കൈപ്പിടികള്‍, കൊളുത്ത, സീറ്റ് ഗാര്‍ഡ്, സ്നാക്ക് ട്രേ, വിന്‍ഡോ ഗ്ലാസ്, വിന്‍ഡോ ഗ്രില്‍, ബോട്ടില്‍ ഹോള്‍ഡര്‍, അപ്പര്‍ ബെര്‍ത്തിലേക്കുള്ള പടികള്‍, ഇലക്ട്രിക് സ്വിച്ചുകള്‍, ചാര്‍ജ് പോയിന്റുകള്‍ എന്നിവ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാനും നിര്‍ദേശമുണ്ട്.
ഡോര്വേയും ഗാങ്വേയും ചൂടുവെള്ളം ഉപയോഗിച്ച് കഴുകും. യാത്രക്കാര്‍ക്കായി ലിക്വിഡ് സോപ്പുകളും നാപ്കിന് റോളുകളും അണുനാശിനികളും ഹൗസ്കീപ്പിങ് ജീവനക്കാര്‍ വിതരണം ചെയ്യും. ചുമ, ജലദോഷം എന്നിവയുള്ള യാത്രക്കാരെ പ്രത്യേകം നിരീക്ഷിക്കാനും നിര്‍ദേശമുണ്ട്.






