മുംബൈ : കൊറോണ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദേശിച്ച് കൈയില്‍ സ്റ്റാംപ് പതിച്ച നാല് പേരെ മുംബൈ - ഡല്‍ഹി ഗരീബ്രാത്ത് ട്രെയിനില്‍ നിന്ന് കണ്ടെത്തി. ഇവരെ അധികൃതര്‍ക്ക് കൈമാറി.
തീവണ്ടി മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ് കൈയില്‍ ക്വാറന്റൈന് സ്റ്റാംപ് പതിച്ച് നാല് പേരെക്കുറിച്ചുള്ള വിവരം മറ്റ് യാത്രക്കാര്‍ ടിക്കറ്റ് എക്്സാമിനര്മാരെ അറിയിച്ചു. തീവണ്ടി പാല്ഗഢില് എത്തിയപ്പോള്‍ ജി4, ജി5 കോച്ചുകളില്‍ സഞ്ചരിച്ച നാല് പേരെയും അവിടെ കാത്ത് നിന്ന് മെഡിക്കല്‍ സംഘത്തിന് കൈമാറി.
ജര്‍മനിയില്‍ നിന്ന് എത്തിയതിന് പിന്നാലെയാണ് ഇവരോട് വീടുകളില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവര്‍ നിര്‍ദേശം വകവെക്കാതെ ട്രെയിനില്‍ സൂറത്തിലേക്ക് യാത്ര ചെയ്യുകയായിരുന്നു. നിര്‍ബന്ധമായും 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പറഞ്ഞ് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇവരെ കൈയില്‍ സ്റ്റാംപ് പതിച്ചത്.
എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് ഇവര്‍ക്ക് എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്താനും ടിക്കറ്റ് എടുക്കാനും തീവണ്ടിയില്‍ സഞ്ചരിക്കാനും കഴിഞ്ഞു എന്ന കാര്യം വ്യക്തമായിട്ടില്ല.
കോവിഡ് 19 ബാധിച്ച രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് കൈകളില്‍ ക്വാറന്റൈന് സ്റ്റാംപ് പതിക്കാനും അവരെ 14 ദിവസം ക്വാറന്റൈനില്‍ നിരീക്ഷിക്കാനും മഹാരാഷ്ട്രാ സര്‍ക്കാര്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്.

Comments