മലപ്പുറം: കൊറോണ വ്യാപനം തടയുന്നതിനായി സംസ്ഥാനത്ത് വ്യാപാര സ്ഥാപനങ്ങളും സ്കൂളുകളും അടയ്ക്കുന്ന സാഹചര്യത്തില്‍ മദ്യശാലകളും അടയ്ക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇതുവരെയും അടയ്ക്കേണ്ട എന്ന നിലപാടിലാണ്. എന്നാല്‍, മലപ്പുറത്ത് നഗരസഭാ പരിധിയില്‍ മദ്യശാലകള്‍ അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് നഗരസഭ കൗണ്‍സില്‍.
ഈ മാസം 31 വരെ ബിവറേജസ് കോര്‍പ്പറേഷന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും മദ്യശാലകള്‍ അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. മദ്യശാലകളില്‍ നൂറുകണക്കിന് ആളുകളാണ് ദിവസവും എത്തുന്നത്, ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സമൂഹത്തില്‍ വൈറസ് വ്യാപിക്കുന്നതിനെ തടയാനാവില്ലെന്ന് കാട്ടി കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ കത്ത് നല്‍കിയിരുന്നു.
കൗണ്‍സില്‍ ചര്‍ച്ചയില്‍ വിഷയം പരിഗണനയില്‍ എടുത്താണ് ഈ തീരുമാനം. എന്നാല്‍, തീരുമാനം പ്രതിപക്ഷം എതിര്‍ത്തു. ഇത് രാഷ്ട്രീയപരമായി മാത്രമുള്ള നീക്കമാണെന്നും ജനങ്ങളുടെ നന്മ കരുതിയുള്ള തീരുമാനമല്ലെന്നും പ്രതിപക്ഷം വാദിച്ചു. മുനിസിപ്പല്‍ ആക്ട് പ്രകാരം മദ്യശാലകള്‍ക്ക് നോട്ടീസ് നല്കാന് സെക്രട്ടറിക്ക് അധികാരമുണ്ടെന്ന് യോഗത്തില്‍ വാദമുയര്‍ന്നെങ്കിലും നോട്ടീസ് നല്കാന് നിയമപ്രകാരം കഴിയില്ലെന്ന് സെക്രട്ടറി പറഞ്ഞു. യോഗത്തിനൊടുവില്‍ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ കൗണ്‍സില്‍ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.

Comments