
കൊല്‍ക്കത്ത : കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഗോമൂത്രവും ചാണകവും കഴിച്ചാല്‍ മതിയെന്ന് ഡന്കുനിയിലെ മുബാദ് അലിയെന്ന വഴിയോര കച്ചവടക്കാരന്റെ വാദം. ഒരു ലിറ്റര്‍ ഗോമൂത്രം 500 രൂപയ്ക്കും,ഒരു കിലോ ചാണകം 500 രൂപയ്ക്കുമാണ് ഇയാള്‍ വില്‍ക്കുന്നത്.
കൊല്‍ക്കത്ത നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ മാറി ഡല്‍ഹി കൊല്‍ക്കത്ത നാഷണല്‍ ഹൈവേക്ക് സമീപത്താണ് ഇയാള്‍ ഗോമൂത്ര വ്യാപാരം നടത്തുന്നത്. ഡല്‍ഹിയില്‍ നടന്ന ഹിന്ദു മഹാസഭയുടെ പരിപാടിയില്‍ നിന്നാണ് കൊറോണ വൈറസിന് എതിരായ പ്രതിരോധ മരുന്നായി ഗോമൂത്രം ഉപയോഗിക്കാമെന്ന അറിവ് തനിക്ക് ലഭിച്ചതെന്നും അലി പറയുന്നു.
കുപ്പികളിലും പാത്രങ്ങളിലും നിറച്ചാണ് ഗോമൂത്രവും ചാണകവും ഇയാള്‍ വില്‍ക്കുന്നത്. ഗോമൂത്രം കുടിക്കു കൊറോണ വൈറസില്‍ നിന്നും രക്ഷനേടു എന്ന പോസ്റ്റര്‍ ഉള്‍പ്പടെ പതിച്ചാണ് റോഡില്‍ കച്ചവടം. തനിക്ക് രണ്ട് പശുക്കളുണ്ട്. പാല് വിറ്റാണ് ജീവിച്ചിരുന്നതെന്നും എന്നാല്‍ ഗോമൂത്ര പാര്‍ട്ടി എന്ന പരിപാടി ടിവിയില്‍ കണ്ടപ്പോള്‍ പാല് വില്‍ക്കുന്നതിനെക്കാള്‍ ലാഭം ഗോമൂത്രം വിറ്റാല്‍ ലഭിക്കുമെ താന്‍ തിരിച്ചറിഞ്ഞുവെന്നും മുബാദ് അലി പറയുന്നു.






