
കുടക് : കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാകടത്തിലെ കുടകില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുടകില്‍ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലാ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കും. ജില്ലാ ഭരണകൂടമാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരും കുടകിലേയ്ക്ക് ജോലിക്ക് പോകരുതെന്നും നിര്‍ദേശമുണ്ട്.
കര്‍ണാടകത്തില്‍ നിന്ന് നാട്ടിലേയ്ക്ക് വരുന്നവരെ ചെക്പോസ്റ്റില്‍ പനി പരിശോധനയ്ക്ക് വിധേയനാക്കും. ആവശ്യമെന്ന് കണ്ടാല്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാനും നിര്‍ദേശമുണ്ട്.
നിരവധി മലയാളികളാണ് കര്‍ണാടകയിലെ കുടയില്‍ ജോലി ചെയ്യുന്നത്. കേരളാ അതിര്‍ത്തിയായ കുടകിലെ മടിക്കേരിയില്‍ സൗദിയില്‍ നിന്നെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിര്‍ബന്ധിത നിരീക്ഷണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ വിദേശത്ത് നിന്നുള്ള യാത്രക്കാരെ കര്‍ണാടക മുദ്രകുത്തി തുടങ്ങി.






