ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ സവര്ക്കറുരെ പേരില്‍ സ്ഥാപിച്ച ബോര്‍ഡ് തിരുത്തി അംബേദ്കറുടെ പേര് എഴുതിയതിനെതിരെ കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചുവെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിച്ചതിന് ഡല്‍ഹിയിലെ വസന്ത് കുഞ്ച് നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതായി കേസെടുത്തതായി ഡല്‍ഹി പോലീസ് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികള്‍ അംബേദ്കറിന്റെ പേര് എഴുതിച്ചേര്‍ത്ത ബോര്‍ഡ് മാറ്റിസ്ഥാപിച്ചു. കുടാതെ ബോര്‍ഡിന് 24 മണിക്കൂര്‍ കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.
അതേസമയം ബോര്‍ഡില്‍ പേര് മാറ്റി അംബേദ്കറുടെ പേര് എഴുതിച്ചേര്‍ത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് ജെ.എന്‍.യു വി.സി ജഗദീഷ് കുമാര്‍ പറഞ്ഞു. ആശയങ്ങളുടെ പേരില്‍ ഭിന്നതയാകാം എന്നാല്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി.സി പറഞ്ഞു.






