
തിരുവനന്തപുരം : കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോട്ടറി വില്‍പ്പനയും നറുക്കെടുപ്പും നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് നിര്‍ത്തിവെച്ചിരിക്കുന്നത്. വിറ്റപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ നടത്തും. ഏപ്രില്‍ ഒന്ന് മുതല്‍ 14 വരെയാണ് പുനഃ ക്രമീകരിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ലോട്ടറി വില്‍പ്പന താത്കാലികമായി നിര്‍ത്തിവെച്ചത്. വില്പന ശാലകളില്‍ ആളുകള്‍ തടിച്ച് കൂടുന്നതിന്റെ ഭാഗമായിയാണ് നടപടി. നിലവില്‍ മാര്‍ച്ച് 31 വരെയുള്ള ടിക്കറ്റുകള്‍ എത്തിക്കഴിഞ്ഞു. സമ്മര്‍ ബമ്പര്‍ ഉള്‍പ്പെടെയുള്ള ലോട്ടറി ടിക്കറ്റുകളാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. പലതും വിറ്റ് പോയ പശ്ചാത്തലത്തില്‍ ഇതിന്റെ നറുക്കെടുപ്പ് നടത്താതിരിക്കാന്‍ സര്‍ക്കാരിന് ആവില്ല. അതുകൊണ്ട് ഇവയുടെ നറുക്കെടുപ്പ് ഏപ്രില്‍ ഒന്ന് മുതല്‍ നടത്തുന്ന വിധമാണ് പുനഃക്രമീകരിച്ചിരിക്കുന്നത്
ഫലത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നടക്കേണ്ട നറുക്കെടുപ്പുകളുടെ ടിക്കറ്റുകളുടെ വില്‍പ്പനയാണ് നിര്‍ത്തിയിരിക്കുന്നത്. ഇതില്‍ പ്രതിദിന ലോട്ടറികളും വരും.






