
തിരുവനന്തപുരം: കൊറോണ നിയന്ത്രണാതീതമായി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് ആഹ്വാനംചെയ്ത കര്‍ഫ്യു ഒന്‍പത് മണിക്ക് ശേഷവും തുടരാന്‍ തീരുമാനം. ഇതുവരെയും കര്‍ഫ്യുവിന് ജനങ്ങളുടെ ഭാഗത്തുനിന്നും പൂര്‍ണപിന്തുണയാണ് ലഭിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടം കൂടുന്നതിനും ഇതുവഴി രോഗം വ്യാപിക്കുന്നത് തടയുന്നതിനുമാണ് കര്‍ഫ്യൂ തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. രോഗം പടരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ 7 ജില്ലകള്‍ പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചു.
9 മണിക്ക് ശേഷം ആളുകള്‍ കൂട്ടം കൂടുതല്‍ ഒഴിവാക്കണമെന്നും ആളുകളുടെ പൂര്‍ണ്ണ സഹകരണം ആവശ്യപ്പെടുന്നതായും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ എടുക്കുന്നതായിരിക്കും. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 അനുസരിച്ച് കേസ് എടുക്കുന്നതായിരിക്കും. 1897 പകര്‍ച്ചവ്യാധി നിയന്ത്രണ ആക്ട് പ്രകാരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ക്കും പോലീസ് മേധാവിക്കും പ്രസ്തുത ആക്ട് പ്രകാരം ഉള്ള എല്ലാ അധികാരങ്ങളും അനുവദിച്ചു നല്‍കിയിട്ടുണ്ട്.
കാസര്‍കോട് ജില്ലയില്‍ സ്ഥിതി വഷളായ അവസ്ഥയില്‍ സമ്പൂര്‍ണ്ണ നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ കലക്ടര്‍ക്ക് അനുമതി നല്കി. നാളെ മുതല്‍ കേരളത്തില്‍ നിന്നുമുള്ള അന്തര്‍ സംസ്ഥാന സര്‍വീസ് ഉണ്ടായിരിക്കില്ല. നാളെ മുതല്‍ സ്വകാര്യ ബസുകളും വാഹനങ്ങളും നിരത്തിലിറക്കാനും നിയന്ത്രണം വരുത്തുമെന്ന് ഗതാഗത മന്ത്രി അറിയിച്ചു.






