
ദുബായ്്: കൊറോണ ലോകത്താകമാനം പടര്ന്നു പിടിക്കുന്ന സാഹചര്യത്തില് എല്ലാവിധ സര്വീസുകളും നിര്ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച മുതല് എല്ലാ അന്താരാഷ്ട്ര സര്വീസുകളും ഇന്ത്യ വിലക്കിയിരിക്കുകയാണ്. വിദേശത്ത് വച്ച് മരിച്ചവരുടെ മൃതദേഹം വിദേശരാജ്യങ്ങളില് തന്നെ സൂക്ഷിച്ചിരിക്കുകയാണ്. യുഎഇയിലെ വിവിധ ആശുപത്രികളിലായി ഒട്ടേറെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കാനാവാതെ സൂക്ഷിച്ചിരിക്കുന്നത്.
യുഎഇയില് നിന്ന് ദിവസവും ശരാശരി അഞ്ച് മൃതദേഹങ്ങളാണ് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കൊണ്ടിരുന്നത്. എന്നാല് വിമാനസര്വീസുകള് നിര്ത്തിയ സാഹചര്യത്തില് ഇത്തരത്തില് മൃതദേഹങ്ങള് എത്തിക്കുന്നത് അസാധ്യമായി ഇരിക്കുകയാണ്. പ്രവാസ ജീവിതത്തിനിടയില് മരിച്ചവരുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനായി ബന്ധുക്കളും കാത്തിരിക്കുകയാണ്. സാധാരണരീതിയില് മരിച്ചവരുടെ മൃതദേഹം നടപടിക്രമങ്ങള് പൂര്ത്തിയാക്കിയ ശേഷം അതേ ദിവസമോ അടുത്ത ദിവസമോ നാട്ടിലേക്ക് കയറ്റിവിടാന് സാധിക്കാറുണ്ട്, എന്നാല് കൊറോണയുടെ സാഹചര്യത്തില് ഇവരുടെ നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് സാധിക്കാതെ വരുന്നു, അല്ലെങ്കില് കാലതാമസം വരുന്നു. അതുകൊണ്ട് തന്നെ മൃതദേഹങ്ങള് ആശുപത്രിയില് സൂക്ഷിക്കേണ്ടതായി വരുന്നു.
നാലു മലയാളികളുടെയും 2 തമിഴ്നാട് സ്വദേശികളുടെയും ഒരു നേപ്പാള് സ്വദേശിയുടെയും ഒരു ബംഗാള് സ്വദേശിയുടെയും മൃതദേഹം ആണ് ഇത്തരത്തില് ഇപ്പോള് യുഎഇയിലെ വിവിധ ആശുപത്രികളിലെ മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുന്നത്. മൃതദേഹം സൂക്ഷിക്കുന്നത് മാത്രമല്ല പ്രശ്നമായി വരുന്നത്് പുതിയ മരണങ്ങള് ഉണ്ടായാല് ആ മൃതദേഹങ്ങളും സൂക്ഷിക്കുക എന്നത് പ്രായോഗികമല്ല എന്ന് സാമൂഹ്യപ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി പറഞ്ഞു. പത്തനംതിട്ട സ്വദേശി ശ്രീജിത്ത് എന്നയാളുടെ മൃതദേഹം ഷാര്ജയില് തന്നെ സംസ്കരിക്കാന് ബന്ധുക്കള് അനുവാദം നല്കിയതായും അഷ്റഫ് പറഞ്ഞു. ഇയാളുടെ പാസ്പോര്ട്ട്, വിസ എന്നിവയുടെ കാലാവധി കഴിഞ്ഞതിനാല് ആണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകാന് വൈകിയത്. എന്നാല് നടപടിക്രമങ്ങള് പൂര്ത്തിയാക്കിയപ്പോഴേക്കും വിമാനസര്വീസുകളും നിലച്ചു.
അബുദാബിയില് മരിച്ച തിരുവല്ല സ്വദേശി വിനോ രഞ്ജിത്തിന്റെ മൃതദേഹം ഇത്തരത്തില് അബുദാബിയില് തന്നെ അടക്കം ചെയ്യാന് തീരുമാനിച്ചു. വെള്ളിയാഴ്ചയാണ് അവസാനമാണ് ഒരു മൃതദേഹം നാട്ടിലേക്ക് അയക്കാന് സാധിച്ചത്. അതിനുശേഷം ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇത്തരത്തില് മൃതദേഹങ്ങള് നാട്ടിലേക്ക് അയക്കാന് സാധിക്കില്ലെന്ന് ഷാര്ജ വിമാനത്താവളത്തിലെ കാര്ഗോ ഉദ്യോഗസ്ഥര് അറിയിച്ചിരുന്നുവെന്നും അഷ്റഫ് പറഞ്ഞു.







Comments