ന്യൂഡല്‍ഹി : രാജ്യമൊന്നകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന് ട്വിറ്ററില്‍ പങ്ക്വെച്ച വീഡിയേയാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒരാഴ്ച വീട്ടിലിരുന്നപ്പോഴുള്ള വ്യത്യാസമാണ് ധവാന് ഈ 49 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ. ഒരു ഹിന്ദി ഗാനത്തിന്റെ പശ്ചാത്തലത്തില്‍ ധവാന് തുണികഴുന്നതും വീട്ടിലെ ജോലികള്‍ ചെയ്യുന്നതും ഭാര്യ അയേഷ ധവാന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുന്നതുമാണ് രസകരമായി വിഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ബാത്ത്റൂമിലിരുന്ന വസ്ത്രം കഴുകുന്ന ധവാന്റെ ദൃശ്യത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തില്‍ 'വിവാഹം കഴിച്ച് കുടുങ്ങിപ്പോയ'വന്റെ രോദനവുമായി ഒരു ഹിന്ദി ഗാനവും. കണ്ണാടിക്കു മുന്നില്‍നിന്നു മേക്കപ്പ് ചെയ്യുന്ന ഭാര്യയെയും ഇടയ്ക്ക് കാണാം. തുണിയലക്കിന് ശേഷം ടോയ്ലെറ്റ് വൃത്തിയാക്കുകയാണ് ധവാന്. ഫോണില്‍ സല്ലപിക്കുന്നതിനിടെ നിര്‍ദ്ദേങ്ങളുമായി ഭാര്യ അയേഷയും തൊട്ടടുത്തുണ്ട്.
കൊറോണക്കാലത്തെ കുടുംബ ജീവിതം ആധാരമാക്കി ചിത്രീകരിച്ച ഈ വിഡിയോയോട് ഒട്ടേറെ ആരാധകരാണ് സരസമായി പ്രതികരിച്ചത്. ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ 'ധവാന്റെ വിഷമ'ത്തില്‍ പങ്കുചേരുകയും ചെയ്തു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മത്സരങ്ങളെല്ലാം നിര്‍ത്തിവച്ചതിനാല്‍ കായിക താരങ്ങളെല്ലാം ഇപ്പോള്‍ വീട്ടിലിരിപ്പാണ്. ഈ സമയത്തെ രസകരമായ വിഡിയോകള്‍ ധവാന് മുന്‍പും ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.

Comments