
കൊറോണയെ തുടര്‍ന്ന് ലോക്ക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ട്രാന്‍സ്ജെന്‍ഡേഴ്സിന് സഹായവുമായി നടി മഞ്ജു വാര്യരെത്തി. കേരളത്തിലെ ട്രാന്‍സ്ജെന്‍ഡര്‍ സംഘടനയായ ദ്വയയിലൂടെയാണ് സഹായം നല്‍കിയത്. യൂട്യൂബ് പേജിലൂടെ സൂര്യ ഇഷാനാണ് ഇക്കാര്യം പ്രേക്ഷകരോട് പങ്കുവച്ചത്.
'മഞ്ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാന്‍ പറയുന്നത്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ മനുഷ്യപറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാന്‍ പറ്റുന്ന സ്ത്രീ. എന്റെ ഫോണില്‍ ഞാന്‍ സേവ് ചെയ്തിരിക്കുന്നത് 'എന്റെ മഞ്ജു ചേച്ചി' എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങള്‍ ചേച്ചി ചെയ്യുന്നുണ്ട്'. രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
അരിയും മറ്റു സാധനങ്ങളും അടങ്ങിയ കിറ്റാണ് ഓരോ ട്രാന്‍സ്ജന്‍ഡേഴ്സിന് നല്‍കിയത്. 50 പേര്‍ക്ക് 700 രൂപയുടെ കിറ്റ് നല്കുവാന് 35,000 രൂപയാണ് നല്‍കിയത്. ഒരുപാട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സര്‍ക്കാരും അതാതു ജില്ലകളില്‍ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പേജില്‍ പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ ആണ് ട്രാന്‍സ്ജെന്‍ഡേര്‍സിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാര്യരോട് പറഞ്ഞത്. ുടര്‍ന്നാണ് മഞ്ജു സഹായമെത്തിച്ചത്.






