
ലക്നൗ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുടുങ്ങിപ്പോയ കുടിയേറ്റ തൊഴിലാളികള്‍ക്കായി ആയിരം ബസുകള്‍ നിരത്തിലിറക്കി യുപി സര്‍ക്കാര്‍. അതിര്‍ത്തി ജില്ലകളില്‍ കുടുങ്ങിപ്പോയ നൂറു കണക്കിന് തൊഴിലാളികള്‍ക്കാണ് ആശ്വാസമാകുന്നത്.
നോയിഡ, ഗാസിയാബാദ്, ബുലാന്ദ്ഷഹര്‍, അലിഘട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കുടുങ്ങിപ്പോയത്. തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് വിഭാഗം ബസ് ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും വിളിച്ച് കുടുങ്ങിയവരെ യഥാസ്ഥലങ്ങളില്‍ എത്തിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
കുടുങ്ങിപ്പോയവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ എത്തിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാന്‍പൂര്‍, ബല്ലിയ, വരാണസി, അസംഘട്ട്, ഗോരാഖ്പൂര്‍, ഫൈസാബാദ്, ബാസ്തി, പ്രതാപ്ഘട്ട്, അമേഠി, റായ്ബറേലി, ഇതാവാഹ്, ബയ്റിച്ച്, ശ്രവസ്തി എന്നിവിടങ്ങളിലേയ്ക്കാണ് ബസ് സൗകര്യം ഒരുക്കിയത്. ഡിജിപി ഹിതേഷ് ചന്ദ്ര അസ്വതിയും ലക്നൗ പോലീസ് കമ്മീഷണര്‍ സുജിത് കുമാര്‍ പാണ്ഡേയും നേരിട്ട് എത്തിയാണ് നിര്‍ദേശം നല്‍കിയത്.






