
തിരുവനന്തപുരം: സംസ്ഥാനത്ത് സൗജന്യ റേഷന്‍ വിതരണം തുടങ്ങി. ഇന്നലെ മുതലാണ് റേഷന്‍ വിതരണം ആരംഭിച്ചത്. എന്നാല്‍, എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും നല്കുന്ന 1000 രൂപയുടെ ഭക്ഷ്യധാന്യക്കിറ്റ് വിതരണം വൈകാന്‍ സാധ്യത. സംസ്ഥാനത്തിനു പുറത്തുനിന്ന് ലഭ്യമാക്കേണ്ട സാധനങ്ങള്‍ എത്തിക്കാനാവാത്തതാണു കാരണം. ഏപ്രില്‍ ആദ്യ ആഴ്ച തന്നെ കിറ്റ് വിതരണം ചെയ്യാനാണ് പദ്ധതിയിട്ടത് എങ്കിലും വസ്തുക്കളുടെ ലഭ്യതയും പാക്കിങിന് ആളുകളെ കിട്ടാത്തതും പ്രശ്നമാകുന്നുണ്ട്. നാഫെഡ് വഴി സംഭരിക്കുന്ന ചെറുപയര്‍, കടല, തുവരപ്പരിപ്പ്, ഉഴുന്ന് എന്നിവ എത്തിക്കാനുണ്ട്. അടുത്തയാഴ്ചയോടെ കിറ്റ് വിതരണം നടത്താനാകുമെന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു. അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്കും രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായിരിക്കും മുന്‍ഗണന. 750 കോടിയോളം രൂപയാണ് ഇതിനു പ്രതീക്ഷിക്കുന്ന ചെലവ്. 350 കോടി കഴിഞ്ഞദിവസം സര്‍ക്കാര്‍ അനുവദിച്ചു.
പഞ്ചസാര (ഒരുകിലോ), ചായപ്പൊടി (250 ഗ്രാം), ഉപ്പ് (ഒരുകിലോ), ചെറുപയര്‍ (ഒരുകിലോ), കടല (ഒരു കിലോ), വെള്ളിച്ചെണ്ണ (അരലിറ്റര്‍), ആട്ട (രണ്ടുകിലോ), റവ (ഒരുകിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), പരിപ്പ് (250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ (100 ഗ്രാം), കടുക് (100 ഗ്രാം), സോപ്പ് (രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരുലിറ്റര്‍), ഉഴുന്ന് (ഒരുകിലോ). 1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്.
റേഷന്‍കടകളില്‍ തിരക്ക് ഒഴിവാക്കാന്‍ കാര്‍ഡ് നമ്പറിന്റെ അടിസ്ഥാനത്തിലാണു ക്രമീകരണം. എല്ലാവര്ക്കും അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കും. റേഷന്‍ വിതരണത്തിന്റെ ആദ്യ ദിവസമായ ഇന്നലെ വിതരണസമയത്തിനു മുമ്പുതന്നെ കടകളില്‍ വലിയ തിരക്ക് തുടങ്ങിയിരുന്നു.
എ.എ.വൈ. കാര്‍ഡ് ഒന്നിന് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും മുന്‍ഗണനാവിഭാഗത്തില്‍ ഒരു അംഗത്തിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പും മുന്‍ഗണനേതര വിഭാഗത്തിലെ സബ്സിഡി വിഭാഗത്തിന് ഒരു കുടുംബത്തിന് കുറഞ്ഞത് 15 കിലോ ധാന്യം. സബ്സിഡിയില്ലാത്ത വിഭാഗത്തില്‍ ഏഴില്‍ക്കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഒരാള്‍ക്ക് രണ്ടുകിലോ ധാന്യമെന്ന കണക്കിലും റേഷന്‍ ലഭിക്കും.






