
ഫൈസാബാദ്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന് കാണിച്ച് 'ദ വയര്‍' എഡിറ്റര്‍ക്കെതിരെ ഫൈസാബാദ് പോലീഏസ് കേസ് രജിസ്റ്റര്‍ ചെയ്തു. എഡിറ്ററുടെ ബ്ലോഗില്‍ പരാമര്‍ശം നടത്തിയെന്നാണ് കേസ്. എന്നാല്‍ എഡിറ്ററുടെ പേരും വിലാസവും എഫ്.ഐ.ആറില്‍ വ്യക്തമാക്കിയിട്ടില്ല.
ഐ.പി.സി സെക്ഷന്‍ 188, 505 (2) എന്നിവ പ്രകാരമാണ് കോട്വാലി പോലീസ് സ്റ്റേഷനില്‍ േകസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹര്വജന് ഗൗഡ് എന്നയാള്‍ നല്കിയ പരാതിയില്‍ സിദ്ധാര്‍ത്ഥ് എന്നയാള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യോഗി ആദിത്യനാഥിനെതിരെ ട്വിറ്ററിലുടെ മോശം പരാമര്‍ശം നടത്തിയെന്നാണ് പരാതി. രണ്ടാമെത്ത പരാതിയില്‍ ഐപിസി സെക്ഷന്‍ 188, 505(2) എന്നിവയ്ക്കു പുറമേ ഐ.ടി ആക്ടിെല സെക്ഷന്‍ 66ഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പോലീസ് നടപടി മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള തുറന്ന ആക്രമണമാണെന്ന് 'ദ വയറി'ന്റെ സ്ഥാപക എഡിക്കര് സിദ്ധാര്‍ത്ഥ് വരദരാജന് പറഞ്ഞു. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത് വകവയ്്ക്കാതെ യോഗി ആദിത്യനാഥ് അയോധയിലേക്ക് പോകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്ലോഗില്‍ എഴുതിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് കോട്വാലി സ്റ്റേഷന് ഓഫീസര്‍ നിതിഷ് കുമാര്‍ ്രശീവാസ്തവ പറഞ്ഞു.






