ന്യൂഡല്‍ഹി: നിസാമുദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഡല്‍ഹി അതിര്‍ത്തിയില്‍ തൊഴിലാളികള്‍ തടിച്ചുകൂടിയതിലും ആശങ്കയുണ്ട്. ആരും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എന്നാല്‍ സാമൂഹിക അകലത്തിന്െ്റ കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും രാഷ്ട്രപതി പറഞ്ഞു.
തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട 9000 പേരെ കേന്ദ്രസര്‍ക്കാര്‍ രോഗസാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത 20 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നു.
നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതില്‍ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉള്‍പ്പെടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയത്. ഇവരെയെല്ലാം പ്രത്യേക നിരീക്ഷിക്കും. നാനൂറിലധികം കൊവിഡ് കേസുകള്‍ മര്‍ക്കസ് സമ്മേളനവുമായി ബന്ധപ്പെട്ടതെന്ന് സ്ഥിരീകരിച്ചു.






