
ന്യൂഡല്‍ഹി: കൊവിഡ് കാലത്തും രാജ്യത്ത് വിദ്വേഷ പ്രചരണത്തിനും വ്യാജ പ്രചരണത്തിനും കുറവില്ല. ഏറ്റവുമൊടുവില്‍ ബോളിവുഡ് താരം ഷാരുഖ് ഖാനാണ് ഇത്തരം ച്രചാരണത്തിന് ഇരയായിരിക്കുന്നത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഷാരൂഖ് ഖാന് പാക്കിസ്ഥാന് 45 കോടി രൂപ സംഭാവന നല്‍കിയെന്ന് ആരോപിച്ചാണ് പുതിയ വിദേഷ പ്രചരണം. ഇന്ത്യാ ടിവിയില്‍ വന്ന റിപ്പോര്‍ട്ടില്‍ നിന്ന് ഒരു ഭാഗം എഡിറ്റ് ചെയ്തെടുത്ത് ട്വിറ്ററില്‍ വ്യാപക വിദ്വേഷ പ്രചാരണമാണ നടക്കുന്നത്.
2017ലെ ഒരു വീഡിയോ ക്ലിപ്പാണ് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. 2017ല്‍ പാക്കിസ്ഥാനില്‍ എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ച് 219 പേര് കൊല്ലപ്പെട്ടിരുന്നു. അന്നും ഷാരൂഖ് ഖാന് പാക്കിസ്ഥാന് 45 കോടി രൂപ സംഭാവന നല്‍കിയെന്ന വ്യാജ പ്രചാരണം നടന്നു. ഇത് സംബന്ധിച്ച ഒരു വീഡിയോ ക്ലിപ്പില്‍ നിന്ന് ഒരു ഭാഗം എടുത്താണ് ഇപ്പോഴും വിദ്വേഷ പ്രചാരണം നടക്കുന്നത്. അന്നത്തെ ടെലിവിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. 2017ലോ ഇപ്പോഴോ ഷാരൂഖ് ഖാന് പാക്കിസ്ഥാന യാതൊരു വിധ സംഭാവനകളും നല്‍കിയിട്ടില്ല.
എന്നാല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പി.എം കെയര്‍ ഫണ്ടിലേക്കും മഹാരാഷ്ട്രാ സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കും ഷാരൂഖ് പണം നല്‍കിയിട്ടുമുണ്ട് ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റും അദ്ദേഹത്തിന് പങ്കാളിത്തമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫ്രാഞ്ചസിയുമാണ് യഥാക്രമം മഹാരാഷ്ട്രാ ദുരിതാശ്വാസ നിധിയിലേക്കും പി.എം കെയറിലേക്കും പണം നല്‍കിയിരിക്കുന്നത്. കൂടാതെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മീര്‍ ഫൗണ്ടേനും ചേര്‍ന്ന് പശ്ചിമ ബംഗാളിലേക്കും മഹാരാഷ്ട്രയിലേക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കായി 50,000 വ്യക്തി സുരക്ഷാ കിറ്റുകള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഏക് സാത്ത് ഫൗണ്ടേഷനും മീര്‍ ഫൗണ്ടേനും ചേര്‍ന്ന് മുംബൈയിലെ 5500 കുടുംബങ്ങള്‍ക്ക് ഒരു മാസത്തെ ഭക്ഷണം നല്‍കും. റൊട്ടി ഫൗണ്ടഷനും മീര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ദിവസം 10,000 പേര്‍ക്ക് വീതം ഒരു മാസത്തേക്ക് മൂന്ന് ലക്ഷം ഭക്ഷണ പൊതികള്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ദിവസ വേതനക്കാരായ 2500ഓളം തൊഴിലാളികള്‍ക്ക് മീര്‍ ഫൗണ്ടേഷന് സാമ്പത്തിക സഹായം നല്‍കും. യു.പി, ഡല്‍ഹി, ബീഹാര്‍, പശ്ചിമ ബംഗാള്‍, ഉത്തരാഖണ്ഡ് എന്നിവടങ്ങളിലെ ആസിഡ് ആക്രമണ ഇരകള്‍ക്ക് പ്രതിമാസ സ്റ്റൈഫന്‍ഡ് നല്‍കാനും മീര്‍ ഫൗണ്ടേഷന് തീരുമാനിച്ചിട്ടുണ്ട്.







Comments