
തൃശൂര്: കോവിഡ് 19 പ്രതിരോധ പ്രവര്ത്തനങ്ങള്ക്കായി പത്തുകോടി രൂപ നല്കാന് സന്നദ്ധയതറിയിച്ച് കല്യാണ് ജ്വല്ലേഴ്സ്. കൂടാതെ കല്ല്യാണിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കില്ലെന്നും മാര്ച്ച് ഏപ്രില് മാസത്തെ ശമ്പളം മുഴുവന് നല്കുമെന്ന് കല്യാണ് ജ്വല്ലേഴ്സ് ചെയര്മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന് പറഞ്ഞു. കോവിഡെന്ന മഹാമാരിയെ ചെറുക്കാന് കേന്ദ്രസംസ്ഥാന സര്ക്കാരുകള് സാധ്യമായതെല്ലാം ചെയ്യുന്നു. ഇതിനൊപ്പം പങ്കാളിയാവുകയാണ് തങ്ങളെന്നും പട്ടാഭിരാമന് പറഞ്ഞു.
ദുര്ബലജന വിഭാഗങ്ങള്ക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും ലഭ്യമാക്കുന്നതിന് മുന്ഗണന നല്കുമെന്നും ഇതിനായി സംസ്ഥാന, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് തുക ചെലഴിക്കുകയെന്നും അദ്ദേഹം പറഞ്ഞു. തുക അര്ഹമായ പദ്ധതികള്ക്കായി വിനിയോഗിക്കുമെന്ന് ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും കല്യാണ് വിവിധ സഹായ ദൗത്യങ്ങളുമായി സഹകരിക്കുക.
ലോക്ക്ഡൗണിനെ തുടര്ന്ന് കല്യാണ് ജ്വല്ലേഴ്സിന്റെ സ്ഥാപനങ്ങള് എല്ലാം അടഞ്ഞുകിടക്കുകയാണ്. ബിസിനസ് പ്രവര്ത്തനങ്ങള് പ്രതിസന്ധിയിലായിരിക്കുകയാണ്. എന്നാലും 8000ലധികം വരുന്ന ജീവനക്കാര്ക്ക് മാര്ച്ച് ഏപ്രില് മാസത്തെ ശമ്പളം മുഴുവന് നല്കുമെന്ന് അദ്ദേഹം അറിയിച്ചു.







Comments